29 January, 2018 03:47:23 PM


ഗോരക്ഷ ആക്രമണം: മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കോടതിയലക്ഷ്യ നോട്ടീസ്

രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കെതിരെയാണ് നടപടി



ദില്ലി: ഗോരക്ഷയുടെ പേരിലുള്ള ആക്രമണങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട മൂന്ന് സംസ്ഥാനങ്ങള്‍ക്കെതിരെ സുപ്രീംകോടതി കോടതീയലക്ഷ്യ നോട്ടീസയച്ചു. രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കെതിരെയാണ് സുപ്രിംകോടതി നടപടി. സെപ്റ്റംബര്‍ മൂന്നിനകം നോട്ടീസിന് മറുപടി നല്‍കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.

ഗോരക്ഷാ പ്രവര്‍ത്തകര്‍ നടത്തുന്ന ആക്രമങ്ങള്‍ തടയണമെന്നും ക്രമസമാധാനം കാത്തു സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ട് തുഷാര്‍ ഗാന്ധിയുടെ ഹരജിയില്‍ നേരത്തേ സുപ്രിംകോടതി 26 സംസ്ഥാനങ്ങള്‍ക്ക് നോട്ടീസയച്ചിരുന്നു. ഗോരക്ഷയുടെ പേരിലുള്ള ആക്രമണങ്ങള്‍ തടയുന്നതില്‍ ഈ മൂന്ന് സംസ്ഥാനങ്ങള്‍ പരാജയപ്പെട്ടെന്ന് കാണിച്ച്‌ തുഷാര്‍ ഗാന്ധി വീണ്ടും ഹരജി സമര്‍പ്പിക്കുകയായിരുന്നു.


നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കണമെന്നും ഹൈവേ പട്രോളിങ് നടത്തണമെന്നും കോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശം പാലിക്കുന്നതില്‍ രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ വീഴ്ച വരുത്തിയെന്നാണ് ആരോപണം.



Share this News Now:
  • Google+
Like(s): 68