Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

29 January, 2018 03:13:08 PM


കെഎസ്ആര്‍ടിസി ബസ് കാറിലിടിച്ച് കോട്ടയം ഐസിഎച്ച് സൂപ്രണ്ടിന് പരിക്ക്

റോഡിന് നടുവിലൂടെ വന്ന ബസ് ഇടിച്ച് കാര്‍ നിശ്ശേഷം തകര്‍ന്നു




ഏറ്റുമാനൂര്‍ : എം സി റോഡില്‍ ഏറ്റുമാനൂര്‍ നൂറ്റൊന്ന് കവലയില്‍ കെഎസ്ആര്‍ടിസി ബസ് എതിരെ വന്ന കാറിലിടിച്ച് കോട്ടയം കുട്ടികളുടെ ആശുപത്രി (ഐസിഎച്ച്) സൂപ്രണ്ട് ഡോ. പി. സവിദയ്ക്ക് പരിക്ക്. ഡോക്ടറെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് നാല് മണിക്കൂറോളം എം.സി റോഡില്‍ ഗതാഗതം സ്തംഭിച്ചു.


ഏറ്റുമാനൂരിലെ വീട്ടിലേയ്ക്ക് കാറോടിച്ച് പോകുകയായിരുന്നു ഡോക്ടര്‍. നൂറ്റൊന്ന് കവലയിലെ പെട്രോള്‍ പമ്പിന് മുന്നിലെത്തിയപ്പോള്‍ എതിര്‍വശത്തുനിന്നും റോഡിന്‍റെ നടുവശത്തുകൂടി കയറിവന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് പെട്ടെന്ന് ഇടത്തേയ്ക്ക് വെട്ടിക്കുകയും ഡോക്ടറുടെ കാര്‍ ബസിന്‍റെ നടുഭാഗത്ത് ഇടിക്കുകയുമായിരുന്നു. വേഗതയില്‍ വന്ന ബസില്‍ ഇടിച്ച കാര്‍ ഒരു പ്രാവശ്യം വട്ടംകറങ്ങി എതിര്‍ദിശയിലായി. കാറിന്‍റെ മുന്‍വശത്ത് ഡ്രൈവര്‍ ഇരിക്കുന്ന സീറ്റിന്‍റെ ഭാഗം നിശ്ശേഷം തകര്‍ന്നു പോയെങ്കിലും സീറ്റ് ബെല്‍റ്റ് ധരിച്ചതിനാല്‍ ഗുരുതര പരിക്കേല്‍ക്കാതെ ഡോക്ടര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.


തൊട്ടു പിന്നാലെ വന്ന ഇരുചക്ര വാഹനയാത്രക്കാരന്‍ കാറിന്‍റെ പിന്നില്‍ ഇടിച്ചെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഡോക്ടറുടെ കാറിന് പിന്നാലെയെത്തിയ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.ജെ. തോമസ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും പോലീസ് വാഹനത്തില്‍ ഡോക്ടറെ മെഡിക്കല്‍ കോളജ് അശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അതേസമയം ഡോക്ടറുടെ കാര്‍ ബസില്‍ വന്നിടിക്കുകയായിരുന്നെന്ന് കെഎസ്ആര്‍ടിസി ഡ്രൈവറും ജീവനക്കാരും പ്രചരിപ്പിച്ചെങ്കിലും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.ജെ. തോമസ് അപകടത്തിന് ദ‌ൃക്സാക്ഷിയായതിനാല്‍  ഇവരുടെ വാദം പോലീസ് മുഖവിലയ്ക്കെടുത്തില്ല. 



Share this News Now:
  • Google+
Like(s): 1166