Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

29 January, 2018 08:46:29 AM


പേരൂരിൽ ഇല്ലികാടിന് തീപിടിച്ചു; ഒരു മണിക്കൂറായിട്ടും കെടുത്താനായിട്ടില്ല

ഫയർ ഫോഴ്സിന് എത്തിപെടാനാവാത്തത് തടസമായി



ഏറ്റുമാനൂർ: പേരൂർ കരിമ്പന പാലത്തിന് സമീപമുള്ള തോട്ടത്തിലെ ഇല്ലിക്കാടിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. നാട്ടുകാരും ഫയർഫോഴ്സും ഒരു മണിക്കൂറായി തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്. പൊക്കി ടി യിൽ സോമില്ലിന് പിന്നിലുള്ള പത്ത് ഏക്കറോളം വരുന്ന തോട്ടത്തിലാണ് തീ പടർന്നത്. കോട്ടയത്തുനിന്നും എത്തിയ ഫയർഫോഴ്സ് യൂണിറ്റിന് മെയിൻ റോഡിൽ നിന്നും ഇടവഴിയിലൂടെ സംഭവ സ്ഥലത്ത് എത്താനാവാത്തത് രക്ഷാപ്രവർത്തനത്തിന് തടസമായി.



തോട്ടത്തിന് അരികിലൂടെയുള്ള ഇറിഗേഷൻ കനാലിലൂടെ വെള്ളമെത്തിച്ച് തീ കെടുത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. റബര്‍ തോട്ടത്തില്‍ നിലത്തുവീണുകിടന്ന  കരിയിലകളിലൂടെ അരയേക്കറോളം  സ്ഥലത്താണ് തീപടര്‍ന്നത്. ഒരു മണിക്കൂര്‍ നേരത്തെ ശ്രമഫലം കൊണ്ട് ഭാഗികമായി കെടുത്താനെ സാധിച്ചുള്ളു.  ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത സ്ഥലമായതിനാല്‍ ഇവിടം മദ്യപാനികളുടെയും കഞ്ചാവ് മാഫിയയുടെയും കേന്ദ്രമായിമാറിയിരിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇവര്‍ വലിച്ചെറിഞ്ഞ ബീഡികുറ്റിയില്‍ നിന്നോ സിഗററ്റില്‍ നിന്നോ ആകാം അഗ്നി ബാധയുണ്ടാകാന്‍ കാരണമെന്നാണ് പ്രഥാമിക നിഗമനം.





Share this News Now:
  • Google+
Like(s): 582