29 January, 2018 07:43:16 AM


സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പി.ജയരാജന്‍ തുടരും

കമ്മിറ്റിയില്‍ ആറ് പുതുമുഖങ്ങള്‍



കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പി.ജയരാജന്‍ തുടരും. ജില്ലാ സമ്മേളനത്തിന്റെ അവസാന ദിവവസമായ ഇന്ന് നടന്ന ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിനു ശേഷമാണ് ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. 49 അംഗങ്ങളുള്ള ജില്ലാ കമ്മിറ്റിയില്‍ ആറ് പുതുമുഖങ്ങളാണുള്ളത്.


എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം.വിജിനും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സി.കെ.പത്മനാഭനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയില്ല. 2010ലാണ് പി.ജയരാജന്‍ ആദ്യമായി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.



Share this News Now:
  • Google+
Like(s): 135