29 January, 2018 05:33:58 AM


തെന്നിന്ത്യന്‍ താരം തമന്നയ്ക്ക് നേരെ ചെരിപ്പേറ്; മുഷീറാബാദ് സ്വദേശി അറസ്റ്റില്‍

ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് സംഭവം



ഹൈദരാബാദ് : പ്രമുഖ തെന്നിന്ത്യന്‍ സിനിമാ താരം തമന്നയ്ക്ക് നേരെ ചെരിപ്പേറ്. ഹൈദരാബാദിലെ ഹിംയാത്നഗറില്‍ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് സംഭവം. ചെരിപ്പെറിഞ്ഞ മുഷീറാബാദ് സ്വദേശി കരിമുള്ള എന്ന 31കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.


ജ്വല്ലറിയില്‍ നിന്ന് പുറത്തേക്ക് വരുന്നതിനിടെയാണ് ഇയാള്‍ തമന്നയ്ക്ക് നേരെ ചെരിപ്പെറിഞ്ഞതെന്ന് നാരായണ്‍ഗുഡ പൊലീസ് പറഞ്ഞു. ചെരിപ്പ് തമന്നയുടെ ദേഹത്ത് കൊണ്ടില്ല. ജ്വല്ലറിയിലെ ജീവനക്കാരന്‍റെ ദേഹത്താണ് കൊണ്ടത്.തമന്ന അടുത്തിടെ അഭിനയിച്ച ചിത്രങ്ങളിലെ വേഷങ്ങള്‍ തന്നെ നിരാശപ്പെടുത്തിയതിനാലാണ് ചെരിപ്പെറിഞ്ഞതെന്ന് കരിമുള്ള പറഞ്ഞു. ചെരിപ്പേറ് കൊണ്ട ജീവനക്കാരന്‍റെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. 



Share this News Now:
  • Google+
Like(s): 62