28 January, 2018 06:11:57 PM


മു​ത്ത​ലാ​ഖ് ബി​ൽ പ്ര​തി​പ​ക്ഷ​വു​മാ​യി ച​ർ​ച്ച​യ്ക്ക് ത​യാറെന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ

സ​ർ​ക്കാ​ർ ഉ​റ​പ്പ് സ​ർ​വ​ക​ക്ഷി യോ​ഗ​ത്തില്‍




ദില്ലി: മു​ത്ത​ലാ​ഖ് ബി​ൽ പാ​സാ​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷ​വു​മാ​യി ഏ​തു രീ​തി​യി​ലു​മു​ള്ള ച​ർ​ച്ച​യ്ക്കും ത​യാ​റാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം ഉ​റ​പ്പ് ന​ൽ​കി​യ​ത്. അ​തേ​സ​മ​യം, സു​പ്രീം കോ​ട​തി​യി​ലെ ഭി​ന്ന​ത വി​ഷ​യ​ത്തി​ലും ഭ​ര​ണ​ഘ​ട​ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ സ​ർ​ക്കാ​ർ ആ​ക്ര​മ​ണം ന​ട​ത്തു​ക​യു​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലേ​ക്കു ക​ട​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ തീ​രു​മാ​നം. 

പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി​യും ലോ​ക്സ​ഭ സ്പീ​ക്ക​റും വി​ളി​ച്ചു ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ങ്ങ​ളാ​ണ് ഞായറാഴ്ച ന​ട​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി, ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്, പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളാ​യ ഗു​ലാം​ന​ബി ആ​സാ​ദ്, മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ, ഡെ​റി​ക് ഒ​ബ്രെ​യി​ൻ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത യോ​ഗം പൂ​ർ​ണ​മാ​യും ഫ​ല​പ്ര​ദ​മാ​യി​രു​ന്നെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി അ​ന​ന്ത് കു​മാ​ർ പ​റ​ഞ്ഞു.

ലോ​ക്സ​ഭ​യി​ൽ പാ​സാ​യെ​ങ്കി​ലും രാ​ജ്യ​സ​ഭ​യി​ൽ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന മു​ത്ത​ലാ​ഖ് ബി​ൽ പാ​സാ​ക്കു​ന്ന​തി​നു സ​മ​വാ​യം ഉ​ണ്ടാക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ, മൂ​ന്നു വ​ർ​ഷം ത​ട​വ് അ​ട​ക്ക​മു​ള്ള വി​വാ​ദ വ്യ​വ​സ്ഥ​ക​ൾ ഒ​ഴി​വാ​ക്കാ​തെ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റ​ല്ലെ​ന്നും സെ​ല​ക്ട് ക​മ്മി​റ്റി​ക്കു വി​ട​ണ​മെ​ന്നും പ്ര​തി​പ​ക്ഷ​വും ആ​വ​ശ്യ​പ്പെ​ടു​ന്നു.



Share this News Now:
  • Google+
Like(s): 28