28 January, 2018 05:44:51 PM


ഗ്രാ​ൻ​ഡ്സ്ലാം: ആ​റാം ത​വ​ണ​യും കി​രീ​ടം പേ​രി​ലാ​ക്കി​ ഫെ​ഡ​റ​ർ

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ നേ​ടു​ന്ന പ്രാ​യം കൂ​ടി​യ താരം




മെ​ൽ‌​ബ​ൺ: ടെ​ന്നീ​സ് കോ​ർ​ട്ടി​ലെ ലോ​ക മ​ഹാ​ദ്ഭു​തം സ്വി​സ് വെ​റ്റ​റ​ൻ റോ​ജ​ർ ഫെ​ഡ​റ​ർ​ക്ക് ഇരുപതാം ഗ്രാ​ൻ​ഡ്സ്ലാം കി​രീ​ടം. ആ​റാം ത​വ​ണ​യും ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ കി​രീ​ടം പേ​രി​ലാ​ക്കി​യാ​ണ് മു​പ്പ​ത്തി​യാ​റു​കാ​ര​നാ​യ പ്രാ​യം ത​ള​ർ​ത്താ​ത്ത പോ​രാ​ളി ഫെ​ഡ​റ​ർ ഗ്രാ​ൻ​ഡ്സ്ലാം റി​ക്കാ​ർ​ഡി​ട്ട​ത്. ഫെ​ഡ​റ​റു​ടെ കു​തി​പ്പി​ൽ റോ​ഡ് ലേ​വ​ർ അ​രീ​ന​യി​ൽ വീ​ണു​പോ​യ​ത് മാ​രി​ൻ സി​ലി​ച്ചും. സ്കോ​ർ: 6-2, 6-7 (5), 6-3, 3-6, 6-1.

വി​ജ​യ​ത്തോ​ടെ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ നേ​ടു​ന്ന പ്രാ​യം കൂ​ടി​യ താ​ര​മെ​ന്ന റി​ക്കാ​ർ​ഡും ഫെ​ഡ​റ​ർ പേ​രി​ലാ​ക്കി. ഫെ​ഡ​റ​റു​ടെ മാ​തൃ​കാ​പു​രു​ഷ​നാ​യ കെ​ൻ റോ​സ്‌​വാ​ളി​നു ശേ​ഷം (1972) മെ​ൽ​ബ​ണി​ൽ ചാ​മ്പ്യ​നാ​കു​ന്ന പ്രാ​യം കൂ​ടി​യ താ​ര​മെ​ന്ന റി​ക്കാ​ർ​ഡാ​ണ് ഫെ​ഡ​റ​ർ സ്വ​ന്ത​മാ​ക്കി​യ​ത്.

ആ​ദ്യ സെ​റ്റ് സ്വ​ന്ത​മാ​ക്കി​യ ഫെ​ഡ​റ​ർ ന​യം വ്യ​ക്ത​മാ​ക്കി​യാ​ണ് തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ ര​ണ്ടാം സെ​റ്റി​ൽ പൊ​രി​ഞ്ഞ​പോ​ര് ന​ട​ന്നു. ടൈ​ബ്രേ​ക്ക​റി​ൽ സി​ലി​ച്ച് സെ​റ്റ് അ​ടി​ച്ചു. മൂ​ന്നാം സെ​റ്റി​ൽ വീ​ണ്ടും ഫെ​ഡ​റ​ർ. നി​ർ​ണാ​യ​ക​മാ​യ നാ​ലാം സെ​റ്റി​ൽ സി​ലി​ച്ചി​ന്‍റെ തി​രി​ച്ച​ടി. 3-6 ന് ​സി​ലി​ച്ച് ഫെ​ഡ​റ​റു​ടെ ച​രി​ത്ര​പ്ര​വേ​ശം നീ​ട്ടി​വ​ച്ചു. അ​ഞ്ചാം സെ​റ്റി​ൽ സ്വി​സ് വെ​റ്റ​റ​ൻ ആ​ഞ്ഞ​ടി​ച്ച​പ്പോ​ൾ സി​ലി​ച്ചി​ന് പി​ടി​ച്ചു നി​ൽ​ക്കാ​നാ​യി​ല്ല. 6-1 ന് ​ഫെ​ഡ​റ​ർ ച​രി​ത്രം പേ​രി​ലാ​ക്കി.



Share this News Now:
  • Google+
Like(s): 175