Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

28 January, 2018 03:50:39 PM


ഓട്ടന്‍തുള്ളല്‍ കലാകാരനും നടനുമായ കലാമണ്ഡലം ഗീതാനന്ദന്‍ അന്തരിച്ചു

അന്ത്യം ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുമ്പോള്‍ കുഴഞ്ഞു വീണ്




ഇരിങ്ങാലക്കുട: ഓട്ടന്‍തുള്ളല്‍ കലാകാരനും നടനുമായ കലാമണ്ഡലം ഗീതാനന്ദന്‍ (58) അന്തരിച്ചു. ഇരിങ്ങാലക്കുട അവിട്ടത്തൂരില്‍ ക്ഷേത്രത്തില്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണായിരുന്നു അന്ത്യം. ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


തുള്ളലിനെ പ്രോത്സാഹിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും വേണ്ടി കലോത്സവ വേദികളിലെ നിരന്തര സാന്നിദ്ധ്യമായി മാറിയ വ്യക്തിയായിരുന്നു ഗീതാനന്ദന്‍. കലാമണ്ഡലത്തില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.


കമലദളം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തി. പിന്നീട് 'തൂവല്‍ കൊട്ടാരം', 'മനസിനക്കരെ', 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക' തുടങ്ങി നിരവധി ചിത്രങ്ങളില്‍ വലുതും ചെറുതുമായ വേഷങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. രാജ്യത്തിനകത്തും പുറത്തുമായി 5000ത്തിലധികം തുള്ളല്‍ വേദികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട് അദ്ദേഹം.



Share this News Now:
  • Google+
Like(s): 164