Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

28 January, 2018 11:27:54 AM


മീനച്ചിലാര്‍ തീരം: ഒഴിയാത്ത കയ്യേറ്റക്കാരെ 'ഒഴിപ്പിച്ചു' എന്ന് റവന്യു വകുപ്പ്

കയ്യേറ്റക്കാര്‍ക്കനുകൂലമായ നടപടികളില്‍ ദുരൂഹത




ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ പേരൂര്‍ വില്ലേജില്‍ മീനച്ചിലാറിന്‍റെ തീരത്ത് വിവാദമായ കയ്യേറ്റം ഒഴിപ്പിക്കാതെ തന്നെ ഒഴിപ്പിച്ചു എന്ന അവകാശവാദവുമായി റവന്യു  വകുപ്പ് ഉദ്യോഗസ്ഥര്‍ രംഗത്ത്. ശനിയാഴ്ച ഇതു സംബന്ധിച്ച്  തഹസില്‍ദാര്‍ (എല്‍.ആര്‍) ഇറക്കിയ പത്രക്കുറിപ്പ് മാധ്യമങ്ങളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. 

മീനച്ചിലാറിന്‍റെ തീരത്ത് 35 ഏക്കറോളം വരുന്ന ആറ്റുപുറമ്പോക്ക് റവന്യു മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം അളന്നു തിരിച്ചിട്ടും കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടുന്നത് ഏറെ വിവാദമായിരുന്നു. അഡീഷണല്‍ തഹസില്‍ദാര്‍ കയ്യേറ്റക്കാരെ വഴിവിട്ടു സഹായിക്കുന്നു എന്ന ആരോപണം ശരിവെച്ചുകൊണ്ട് സംസ്ഥാന ഇന്‍റലിന്‍സ് (സിഐഡി) വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. 

അളന്നു തിരിച്ചെടുത്ത ഭൂമി വേലി കെട്ടി തിരിക്കുകയും  കെട്ടിടം, മതില്‍ തുടങ്ങിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അവ സര്‍ക്കാരിലേക്ക് കണ്ടുകെട്ടി വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്താലേ കയ്യേ റ്റം ഒഴിപ്പിക്കല്‍ പൂര്‍ണ്ണമാകുകയുള്ളു. അതേസമയം പേരൂരില്‍ മീനച്ചിലാറിന്‍റെ തീരത്ത് നാല് ബോര്‍ഡുകള്‍ മാത്രം സ്ഥാപിച്ച് ഉദ്യോഗസ്ഥര്‍ തടിതപ്പുകയായിരുന്നു. കയ്യേറ്റം ഉണ്ടെന്ന് അറിഞ്ഞാല്‍ ഇരുപത്തിനാല് മണിക്കൂറിനകം ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നിരിക്കെയാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായിട്ടും കയ്യേറ്റക്കാരെ ഒഴിപ്പിക്കാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് കൊണ്ടുള്ള അധികൃതരുടെ നാടകം അരങ്ങേറുന്നത്.

കയ്യേറ്റക്കാരെ ഒഴിപ്പിക്കാതെ ബോര്‍ഡ് വെച്ചത് വാര്‍ത്തയായതിന് പിന്നാലെയാണ് റവന്യു വകുപ്പിന്‍റെതായ പത്രക്കുറിപ്പ് പിആര്‍.ഡി മുഖേന മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ കയ്യേറ്റം ഒഴിപ്പിച്ചു എന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഈ പത്രക്കുറിപ്പ് റവന്യു വകുപ്പ് കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതിന് ഉത്തമതെളിവായി മാറുകയാണ്. പേരൂര്‍ പൂവത്തുംമൂട് കടവ് മുതല്‍ കിണറ്റിന്‍മൂട് തൂക്ക് പാലം വരെയുള്ള ഭാഗത്ത് 42 പേരെയാണ് കയ്യേറ്റക്കാരായി കണ്ടെത്തിയിരുന്നത്. ഭൂമി അളക്കുന്ന വിവരം കാട്ടി ഇവര്‍ക്ക് നാല് പ്രാവശ്യം നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. 

സര്‍വ്വേയിലൂടെ അനധികൃതകയ്യേറ്റം കണ്ടെത്തിയ ശേഷം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയ ഏഴ് പേര്‍ക്ക് 2017 മെയ് മാസത്തില്‍ വില്ലേജ് ഓഫീസര്‍ മുഖേന ഫോറം സി നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് കൈപ്പറ്റിയ ഇവരാരും തന്നെ നടപടിക്കെതിരെ സ്റ്റേ സമ്പാദിക്കുകയോ നിശ്ചിത ദിവസത്തിനുള്ളില്‍ അപ്പീലിന് പോകുകയോ ചെയ്തിരുന്നില്ല. ഇവരില്‍ ആരും  അപ്പീല്‍ ഫയല്‍ ചെയ്തതായി അറിവില്ലെന്ന് കാട്ടി ആഗസ്ത് നാലിന് വില്ലേജ് ഓഫീസര്‍ കോട്ടയം തഹസില്‍ദാര്‍ (എല്‍ആര്‍)ക്ക് റിപ്പോര്‍ട്ടും നല്‍കിയിരുന്നു. 

കയ്യേറ്റം ഒഴിപ്പിച്ചു എന്നവകാശപ്പെടുന്ന പത്രക്കുറിപ്പില്‍ ചാഴിശേരില്‍ സി.ടി.തോമസ്, ചിറ്റുമാലില്‍ എബ്രഹാം എന്നിവരുടെ കയ്യേറ്റം ഒഴിപ്പിച്ച് ബോര്‍ഡു വെച്ചെന്നും പെരുമ്പായിക്കാട് നിര്‍മ്മാല്യം വിജയകുമാര്‍ കയ്യേറ്റം സ്വയം ഒഴിഞ്ഞതായുമാണ് പറയുന്നത്. കിണറ്റിന്‍മൂട് തൂക്ക് പാലത്തിനടുത്തുള്ള വ്യക്തി കയ്യേറ്റം ഒഴുപ്പിക്കുന്നതിനെതിരായി ആര്‍ഡിഓയ്ക്ക് നല്‍കിയ അപ്പീല്‍ പ്രകാരം പഴയ സര്‍വ്വേ പ്ലാനും പുതിയ സര്‍വ്വേ പ്ലാനും ബന്ധപ്പെടുത്തി വീണ്ടും സര്‍വ്വേ ചെയ്യാന്‍ ഉത്തരവായതനുസരിച്ച് ഫീല്‍ഡ് അളക്കാന്‍ സര്‍വ്വേയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും പറയുന്നു. 

ഫോറം സി നോട്ടീസ് ലഭിച്ച് മുപ്പത് ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനോ തര്‍ക്കമുണ്ടെങ്കില്‍ സ്റ്റേ സമ്പാദിക്കാനോ മിനക്കെടാത്ത വ്യക്തിയുടെ സ്ഥലം ആറ് മാസത്തിനുശേഷം അപ്പീലുണ്ട് എന്ന പേരില്‍ അളക്കാനുള്ള ആര്‍ഡിഓയുടെ ഉത്തരവില്‍ ദുരൂഹതയുണ്ടെന്ന് മീനച്ചിലാര്‍ സംരക്ഷണസമിതി പ്രസിഡന്‍റ് മോന്‍സി പേരുമാലില്‍ പറയുന്നു. കയ്യേറ്റക്കാരില്‍ ബാക്കിയുള്ളവരുടെ കാര്യങ്ങളൊന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നുമില്ല. മാത്രമല്ല, സര്‍വ്വേ ആന്‍റ് ബൗണ്ടറീസ് ആക്ട് സെക്ഷന്‍ 13 പ്രകാരം കയ്യേറ്റവിഷയത്തിലുള്ള അപ്പീലിന്മേല്‍ തീരുമാനം കൈകൊള്ളാനുള്ള അധികാരം ജില്ലാ കളക്ടര്‍ക്കാണെന്നിരിക്കെയാണ് ആര്‍ഡിഓ ഉത്തരവിറക്കിയതായി തഹസില്‍ദാരുടെ (എല്‍ആര്‍) പത്രക്കുറിപ്പ്.



Share this News Now:
  • Google+
Like(s): 621