Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

28 January, 2018 07:36:19 AM


പത്ത് വയസ്സുകാരന് പിതാവിന്‍റെ ക്രൂര മര്‍ദ്ദനം; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

മര്‍ദ്ദിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്



ബെംഗളൂരു: പത്ത് വയസ്സുകാരന് പിതാവിന്‍റെ ക്രൂര മര്‍ദ്ദനം. കള്ളം പറഞ്ഞതിനാണ് ബെംഗളൂരുവില്‍ പത്ത് വയസ്സുകാരനെ മൃഗീയമായി മര്‍ദ്ദിച്ചത്. മര്‍ദ്ദിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ കുട്ടിയുടെ പിതാവ് ബെംഗളൂരു കൊങ്കേരി സ്വദേശി മഹേന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തു. കള്ളം പറഞ്ഞു എന്ന ചെറിയ കാരണത്തിനാണ് കുട്ടിയെ മര്‍ദ്ദിച്ച്‌ അവശനാക്കിയതെന്നതാണ് എല്ലാവരെയും ഞെട്ടിക്കുന്നത്.


പിതാവ് കുട്ടിയെ കൈകള്‍ കൊണ്ടും മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ചും അതിക്രൂരമായി മര്‍ദ്ദിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് കുട്ടിയെ കഴുത്തില്‍ പിടിച്ചുയര്‍ത്തി തറയിലേക്ക് വലിചെചറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. കുട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. രണ്ട് മിനുട്ടോളമാണ് കുട്ടിയെ മര്‍ദ്ദിച്ച്‌ അവശനാക്കിയത്.


സന്നദ്ധ സംഘടനയായ ബോസ്കോ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ബെംഗളൂരു കൊങ്കേരി സ്വദേശി മഹേന്ദ്ര അറസ്റ്റിലായത്. രണ്ടു മാസം മുന്‍പാണ് സംഭവം നടന്നത്. എന്നാല്‍ വീഡിയോ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.ദൃശ്യങ്ങള്‍ പകര്‍ത്തിയത് കുട്ടിയുടെ അമ്മയാണ്. പിതാവിന്‍റെ നിര്‍ദേശ പ്രകാരം തന്നെയാണ് അമ്മ സംഭവം ചിത്രീകരിച്ചത്. ഇത് വീഡിയോയിലെ സംഭാഷണങ്ങളില്‍ നിന്ന് വ്യക്തമാണ്. ബാല നീതി നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.


ഇനി കള്ളം പറയുമ്പോള്‍ കുട്ടിയെ കാണിക്കുന്നതിനുവേണ്ടിയാണ് വീഡിയോ ചിത്രീകരിക്കുന്നതെന്ന് പിതാവ് മഹേന്ദ്ര പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. കൈകള്‍കൊണ്ടും മൊബൈല്‍ ചാര്‍ജര്‍കൊണ്ടും കുട്ടിയെ മഹേന്ദ്ര മര്‍ദ്ദിക്കുന്നുണ്ട്.കുട്ടിയുടെ അമ്മ വീഡിയോ ചിത്രീകരിച്ച ഫോണ്‍ നന്നാക്കുന്നതിന് നല്‍കിയതിനെ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ പുറത്തായത്. മൊബൈല്‍ ഫോണ്‍ കടക്കാരനാണ് മര്‍ദ്ദന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. തുടര്‍ന്ന് സംഭവം വിവാദമാകുകയായിരുന്നു.






Share this News Now:
  • Google+
Like(s): 162