28 January, 2018 05:24:31 AM


തിരുവല്ല മണിപ്പുഴയില്‍ കാറും ബസും കൂട്ടിയിടിച്ച് ഗതാഗതം തടസപ്പെട്ടു

ആളപായമില്ല; ഒഴിവായത് വന്‍ദുരന്തം



തിരുവല്ല: മാവേലിക്കര റോഡില്‍ കാവുംഭാഗത്തിനും പൊടിയാടിയ്ക്കും ഇടയ്ക്ക് മണിപ്പുഴ പെട്രോള്‍ പമ്പിന് മുന്നില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു. അപകടത്തെ തുടര്‍ന്ന് അരമണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. രാവിലെ 9.30 ഓടെയായിരുന്നു അപകടം. ആലപ്പുഴയില്‍ നിന്നും  തിരുവല്ലയിലേക്ക് വരികയായിരുന്നു കെഎസ്ആര്‍ടിസി ബസ്.  പെരുമ്പാവൂരില്‍ നിന്ന് പരുമലപള്ളിയിലേയ്ക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.


കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് മുന്‍വശവും വലതുവശവും തകര്‍ന്ന് തിരിഞ്ഞ് വന്ന കാറില്‍ നിന്നും ഡ്രൈവറും യാത്രക്കാരും ഉള്‍പ്പെടെ മൂന്നുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിന്‍റെ മുന്‍വശത്തുള്ള വലതുവശത്തെ ടയര്‍ തകര്‍ന്ന് ജാമായി. കാര്‍ നിയന്ത്രണം വിട്ട് പെട്രോള്‍ പമ്പിലേയ്ക്ക് ഇടിച്ച് കയറാഞ്ഞതുമൂലം വന്‍ ദുരന്തം ഒഴിവായി.



Share this News Now:
  • Google+
Like(s): 700