Breaking News
കോഴിക്കോട് പേരാമ്പ്രയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ബോംബേറ്... കെവിന്‍ കൊലപാതക കേസിന്‍റെ പ്രാഥമിക വാദം ഇന്ന് ആരംഭിക്കും... വയനാട്ടില്‍ യുവാവിന് കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍... സിപിഎം ലോക്കല്‍ സെക്രട്ടറിയെ കോടതി വളപ്പില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം... ട്രായ് ചട്ടത്തിനെതിരെ നാളെ 24 മണിക്കൂര്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പ്രതിഷേധം... കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍റെ സഹോദരനുള്‍പ്പെടെ 3 ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു... കോഴിക്കോട് സി​പി​എം നേ​താ​വി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്...

27 January, 2018 11:03:47 AM


പ്രണവിന്‍റെ ആക്ഷന്‍ അസാധ്യമെന്ന് ഷാജി കൈലാസ്

താരപുത്രനെ സ്വീകരിച്ച് സിനിമാലോകം



കൊച്ചി: ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രണവ് നായകനായി അരങ്ങേറിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമാലോകവും പ്രേക്ഷകരും ഈ താരപുത്രനൊപ്പമാണ് ഇപ്പോള്‍. അഭിനയത്തില്‍ അസാമാന്യ പ്രകടനമൊന്നും നടത്തിയില്ലെങ്കിലും ആക്ഷന്‍ രംഗങ്ങളില്‍ പ്രണവിനെ മുട്ടണ്ട എന്ന് സിനിമാപ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആക്ഷന്‍ സിനിമകളുടെ തോഴനായ ഷാജി കൈലാസ് റിലീസ് ദിനത്തില്‍ തന്നെ സിനിമ കണ്ടിരുന്നു. അസാധ്യ ആക്ഷനാണ് പ്രണവിന്‍റേതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.


പാര്‍ക്കൗറിന്‍റെ വലിയൊരു ആരാധകനായ തന്നെ പ്രണവ് ശരിക്കും അത്ഭുതപ്പെടുത്തിയെന്ന് വിനീത് ശ്രീനിവാസന്‍ പറയുന്നു. ഹോളിവുഡ് സിനിമകളില്‍ മാത്രമാണ് താന്‍ ഇത്തരം രംഗങ്ങള്‍ കണ്ടതെന്നും ഈ താരപുത്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ ചിത്രത്തിലേക്ക് പ്രണവിനെ ആകര്‍ഷിച്ചതില്‍ പ്രധാന ഘടകങ്ങളിലൊന്ന് പാര്‍ക്കൗര്‍ രംഗങ്ങളായിരുന്നു. തായ്ലന്‍ഡില്‍ പോയാണ് താരം പാര്‍ക്കൗര്‍ പരിശീലനം നടത്തിയത്.


കുട്ടിയായിരിക്കുമ്പോള്‍ മുതലേ പ്രണവിന് പാര്‍ക്കൗറിനോടും മറ്റ് ജിംനാസ്റ്റിക് ആക്റ്റിവിറ്റികളോടും താല്‍പര്യമുണ്ടായിരുന്നുവെന്ന് മോഹന്‍ലാലും വ്യക്തമാക്കിയിരുന്നു. ഈ സിനിമയിലേക്ക് പ്രണവിനെ നയിച്ച പ്രധാന ഘടകങ്ങളിലൊന്നും ഇതായിരുന്നു. എന്തായാലും ആദിയിലൂടെ പാര്‍ക്കൗര്‍ രംഗങ്ങള്‍ കേരളക്കരയിലെത്തി ആരാധകമനം കീഴടക്കുകയാണ്.



Share this News Now:
  • Google+
Like(s): 247