27 January, 2018 10:22:27 AM


ബസ് സമരം: മുഖ്യമന്ത്രി ബസുടമകളെ ചർച്ചയ്ക്കു വിളിച്ചു

ചൊവ്വാഴ്ച അഞ്ചിനാണ് ചർച്ച



തിരുവനന്തപുരം: ബസ്​ ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ നിശ്ചയിച്ചിരിക്കുന്ന അനിശ്ചിതകാല സമരത്തിനു മുന്നോടിയായി മുഖ്യമന്ത്രി ബസുടമകളെ ചർച്ചയ്ക്കു വിളിച്ചു. ചൊവ്വാഴ്ച അഞ്ചിനാണ് ചർച്ച.മിനിമം ചാർജ് പത്തു രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ​ ബസ്​ ഒാപ്പറേറ്റേഴ്​സ്​ കോൺഫെഡറേഷൻ സമരം പ്രഖ്യാപിച്ചത്.

കിലോമീറ്റർ ചാർജ്​ 80 പൈസയാക്കി നിജപ്പെടുത്തണം, വിദ്യാർഥികളുടെ നിരക്ക് അഞ്ച്​ രൂപയായും വർധിപ്പിച്ച റോഡ്​ ടാക്​സ്​ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.



Share this News Now:
  • Google+
Like(s): 109