27 January, 2018 01:42:33 AM


ദില്ലി​യി​ൽ വൃ​ദ്ധ വീ​ടി​നു​ള്ളി​ൽ ക​ഴു​ത്ത​റ​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ

ഷാ​ലി​മാ​ർ​ബാ​ഗി​ൽ ഒ​റ്റ​യ്ക്കു താ​മ​സി​ച്ചു​വ​ന്ന സ്ത്രീ​യാണ് കൊല്ലപ്പെട്ടത്




ദില്ലി: ദില്ലി​യി​ൽ ഒ​റ്റ​യ്ക്കു താ​മ​സി​ച്ചു​വ​ന്ന പ്രാ​യ​മു​ള്ള സ്ത്രീ​യെ വീ​ടി​നു​ള്ളി​ൽ ക​ഴു​ത്ത​റ​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്ച വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ഷാ​ലി​മാ​ർ​ബാ​ഗി​ലാ​യി​രു​ന്നു സം​ഭ​വം. രാ​ജ് റാ​ണി​യെ​ന്ന സ്ത്രീ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 

ഇ​വ​ർ​ക്ക് ര​ണ്ട് ആ​ൺ​മ​ക്ക​ളും ഒ​രു പെ​ൺ​കു​ട്ടി​യു​മാ​ണ് ഉ​ള്ള​ത്. എ​ന്നാ​ൽ ഇവർ ഇപ്പോൾ ഒ​റ്റ​യ്ക്കാ​ണ് താ​മ​സം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​സ​മ​യ​ത്ത് വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് ചു​റ്റി​ത്തി​രി​ഞ്ഞ ലോ​ട്ട​റി​ക്കാ​ര​നെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ് വി​വ​രം ല​ഭി​ച്ച​ത്. 

പോ​ലീ​സ് അ​യ​ൽ​ക്കാ​രെ​യും ബ​ന്ധു​ക്ക​ളെ​യും ചോ​ദ്യം ചെ​യ്തു. രാ​ജ് റാ​ണി​യു​ടെ മ​ക​നാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. അ​മ്മ​യു​ടെ വീ​ട്ടി​ലേ​ക്കു​വ​ന്ന ല​ക്ഷ്യ ഗ്രോ​വ​ർ വീ​ടു​കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി. വീ​ടി​നു​ള്ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​മ്മ​യെ ചോ​ര​യി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന​ നിലയിൽ ക​ണ്ട​ത്. വീ​ടി​നു​ള്ളി​ൽ​നി​ന്നും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും ക​ള​വ് പോ​യി​ട്ടു​ണ്ട്.



Share this News Now:
  • Google+
Like(s): 19