27 January, 2018 12:06:01 AM


ധോണിയെ മറികടന്ന് കൊഹ്ലി, നായകന്‍റെ ചിറകില്‍ മറ്റൊരു റെക്കാഡ് കൂടി

ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കളിക്കാരന്‍




ദില്ലി: ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിയുടെ ചിറകില്‍ മറ്റൊരു റെക്കാഡ് കൂടി. ടെസ്റ്റില്‍ നായകനെന്ന നിലയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കളിക്കാരനെന്ന നേട്ടമാണ് കോഹ്ലി ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ സ്വന്തമാക്കിയത്. മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ മറികടന്നാണ് കൊഹ്ലി ഈ നേട്ടം കെെവരിച്ചത്.

ധോണി 60 ടെസ്റ്റില്‍ നിന്ന് 3454 റണ്‍സ് നേടിയപ്പോള്‍ വെറും 35 ടെസ്റ്റില്‍ നിന്നും കൊഹ്ലി ആ നേട്ടം കെെവരിച്ചു. ധോണിക്കു മുമ്ബ് 47 ടെസ്റ്റുകളില്‍ നിന്ന് 3449 റണ്‍സ് നേടിയ സുനില്‍ ഗവാസ്കറുടെ പേരിലായിരുന്നു റെക്കാഡ്. മുഹമ്മദ് അസറുദീന്‍(47 ടെസ്റ്റുകളില്‍ നിന്ന് 2856 റണ്‍സ്), സൗരവ് ഗാംഗുലി (49 ടെസ്റ്റുകളില്‍ നിന്ന് 2561 റണ്‍സ്) എന്നിവരാണ് കൊഹ്ലിക്കും ധോണിക്കും ഗവാസ്കറിനും പിന്നില്‍.



Share this News Now:
  • Google+
Like(s): 33