26 January, 2018 11:46:24 PM


അ​മേ​രി​ക്ക​യെ വ്യ​വ​സാ​യ​ത്തി​നാ​യി തു​റ​ന്നി​ട്ടി​രി​ക്കു​ന്നു: ഡോ​ണ​ൾ​ഡ് ട്രം​പ്

വി​ദേ​ശ​നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​ല്‍ കൂ​ടു​ത​ൽ ആ​ക​ർ​ഷ​കം യു​എ​സില്‍




ദാ​വോ​സ്: വ്യ​വ​സായ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ അ​മേ​രി​ക്ക​യെ തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണെന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ​അ​മേ​രി​ക്ക ആ​ദ്യം എ​ന്ന ന​യ​ത്തി​ന്‍റെ അ​ർ​ഥം അ​ട​ഞ്ഞ രാ​ജ്യ​മെ​ന്ന​ല്ലന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദാ​വോ​സി​ൽ ന​ട​ന്നു​വ​രു​ന്ന ലോ​ക സാ​മ്പ​ത്തി​ക ഫോ​റ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

അ​മേ​രി​ക്ക ആ​ദ്യ​മെ​ന്ന​ത് വ്യാ​പാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്. വ്യ​വ​സാ​യ​ത്തി​നാ​യി രാ​ജ്യ​ത്തെ തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. ത​ന്‍റെ ഒ​രു വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​ൽ കോ​ർ​പ്പ​റേ​ഷ​ൻ നി​കു​തി കു​റ​യ്ക്കാ​നും തൊ​ഴി​ലി​ല്ലാ​യ്മ​യു​ടെ നി​ര​ക്ക് കു​റ​യ്ക്കാ​നും സാ​ധി​ച്ച​താ​യും ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു. 

ലോ​ക​ത്തി​ന്‍റെ എ​വി​ടെ വി​ദേ​ശ​നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​ലും കൂ​ടു​ത​ൽ ആ​ക​ർ​ഷ​കം യു​എ​സി​ലാ​ണ്. ഇ​തി​ലും മി​ക​ച്ച അ​വ​സ​രം അ​മേ​രി​ക്ക​യി​ൽ ല​ഭി​ക്കാ​നി​ട​യി​ല്ല. യു​എ​സി​ൽ നി​ക്ഷേ​പി​ക്കു​ക​യും വ​ള​രു​ക​യും ചെ​യ്യു​ക​യെ​ന്നും ട്രം​പ് ലോ​ക നേ​താ​ക്ക​ളെ ആ​ഹ്വാ​നം ചെ​യ്തു.



Share this News Now:
  • Google+
Like(s): 148