26 January, 2018 11:41:30 PM


ബി​ബി​സി​യി​ലെ പു​രു​ഷ​ജീ​വ​ന​ക്കാ​ർ സ്വ​മേ​ധ​യാ ശ​മ്പ​ളം കു​റ​യ്ക്കു​ന്നു

തീരുമാനം വ​നി​തകള്‍ക്ക് കു​റ​ഞ്ഞ ശ​മ്പ​ളം ന​ൽ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച്




ല​ണ്ട​ൻ: ഒ​രേ ത​സ്തി​ക​യി​ൽ വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് കു​റ​ഞ്ഞ ശ​മ്പ​ളം ന​ൽ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ബി​ബി​സി​യു​ടെ ചൈ​ന എ​ഡി​റ്റ​ർ രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്ന് ബി​ബി​സി​യി​ലെ പു​രു​ഷ​ജീ​വ​ന​ക്കാ​ർ സ്വ​മേ​ധ​യാ ശ​മ്പ​ളം കു​റ​യ്ക്കു​ന്നു. മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ ഹ്യു ​എ​ഡ്‌​വാ​ർ‌​ഡ്സ്, നി​ക്കി കാ​മ്പ​ൽ, ജോ​ൺ ഹം​ഫ്രി​സ്, ജോ​ൺ സോ​പ​ൽ, നി​ക് റോ​ബി​ൻ​സ​ൺ, ജെ​ർ​മി വി​നെ എ​ന്നി​വ​രാ​ണ് ശ​മ്പ​ളം കു​റ​യ്ക്കു​ന്ന​തി​നു ത​യാ​റാ​യ​ത്. ബി​ബി​സി​യു​ടെ ചൈ​ന എ​ഡി​റ്റ​ർ കാ​രി ഗ്രേ​സി​യു​ടെ രാ​ജി​യാ​ണ് പു​തി​യ വി​വാ​ദ​ത്തി​നു തു​ട​ക്ക​മി​ട്ട​ത്. ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണം, താ​ൻ ത​ന്‍റെ വ​നി​താ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​താ​യും ജെ​ർ​മി വി​നെ പ​റ​ഞ്ഞു.

ശ​മ്പ​ളം കു​റ‍​യ്ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നന്ദി അ​റി​യി​ക്കു​ന്ന​താ​യി ബി​ബി​സി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഇ​വ​ർ ഉ​ല്‍​കൃ​ഷ്‌​ഠ​രാ​യ മാ​ധ്യമ​പ്ര​വ​ർ​ത്ത​ക​രും അ​വ​താ​ര​ക​രു​മാ​ണ്. ബി​ബി​സി​യി​ൽ ഇ​വ​ർ ജോ​ലി​ചെ​യ്യു​ന്നു എ​ന്ന​ത് ത​ങ്ങ​ൾ​ക്ക് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും പ്ര​സ്താ​വ​ന പ​റ​യു​ന്നു. വ​ർ​ഷ​ത്തി​ൽ ഒ​ന്ന​ര ല​ക്ഷം പൗ​ണ്ടി​ൽ കൂ​ടു​ത​ൽ ശ​മ്പ​ളം ല​ഭി​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക പു​റ​ത്തു വി​ട്ട​തോ​ടെ​യാ​ണ് ബി​ബി​സി​യി​ലെ ശ​മ്പ​ള​വി​വേ​ച​ത്തി​നെ​തി​രെ വ​ൻ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​ത്. മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന പു​രു​ഷ എ​ഡി​റ്റ​ർ​മാ​ർ അ​തേ ത​സ്തി​ക​യി​ലു​ള്ള വ​നി​ത​ക​ളേ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​കം ശ​മ്പ​ളം വാ​ങ്ങു​ന്ന​താ​യി ബി​ബി​സി ജൂ​ലൈ​യി​ൽ പു​റ​ത്തു​വി​ട്ട പ​ട്ടി​ക​യി​ൽ വെ​ളി​പ്പെ​ട്ടി​രു​ന്നു.

ക​മ്പ​നി​യി​ൽ ഏ​റ്റ​വു​മ​ധി​കം ശ​മ്പ​ളം വാ​ങ്ങു​ന്ന വ​നി​ത​യ്ക്കു കി​ട്ടു​ന്ന​തി​ന്‍റെ അ​ഞ്ചി​ര​ട്ടി​യാ​ണു പു​രു​ഷ സ​ഹ​പ്ര​വ​ർ​ത്ത​ക​നു ല​ഭി​ച്ചി​രു​ന്ന​ത്. ഒ​ന്ന​ര ല​ക്ഷം പൗ​ണ്ട് ശ​മ്പ​ളം വാ​ങ്ങു​ന്ന​വ​രി​ൽ മൂ​ന്നി​ൽ ര​ണ്ടു ഭാ​ഗ​വും പു​രു​ഷ​ന്മാ​രാ​ണെ​ന്നും വെ​ളി​പ്പെ​ട്ടി​രു​ന്നു. ഗ്രേ​സി​ക്കു പി​ന്തു​ണ​യു​മാ​യി #IStandWithCarrie എ​ന്ന ഹാ​ഷ് ടാ​ഗി​ൽ ബി​ബി​സി ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രം​ഗ​ത്തു​ണ്ട്. 26 വ​ർ​ഷ​മാ​യി ബി​ബി​സി ചാ​ന​ലി​ലെ പ്ര​ശ​സ്ത അ​വ​താ​ര​ക​യാ​യി​രു​ന്ന ഗ്രേ​സി നാ​ലു വ​ർ​ഷ​മാ​യി ബെ​യ്ജിം​ഗ് ബ്യൂ​റോ എ​ഡി​റ്റ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.



Share this News Now:
  • Google+
Like(s): 21