26 January, 2018 05:47:58 PM


ബം​ഗ​ളു​രു എ​ഫ്സി വീ​ണ്ടും ഐ​എ​സ്എ​ൽ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാമത്

തോ​ൽ​പി​ച്ചത് നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ




ബം​ഗ​ളു​രു: നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ൾ​ക്കു തോ​ൽ​പി​ച്ച് ബം​ഗ​ളു​രു എ​ഫ്സി വീ​ണ്ടും ഐ​എ​സ്എ​ൽ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ഇ​ന്ത്യ​ൻ താ​ര​വും ബം​ഗ​ളു​രു നാ​യ​ക​നു​മാ​യ സു​നി​ൽ ഛേത്രി​യാ​ണ് ബം​ഗ​ളു​രു​വി​ന്‍റെ വി​ജ​യ​ഗോ​ൾ നേ​ട​ഡി​യ​ത്. 

മ​ത്സ​രം ആ​രം​ഭി​ച്ച് 14-ാം മി​നി​റ്റി​ൽ​ത​ന്നെ സ്വ​ന്തം ഗ്രൗ​ണ്ടി​ൽ ബം​ഗ​ളു​രു ഗോ​ൾ ക​ണ്ടെ​ത്തി. എ​ഡു ഗാ​ർ​ഷ്യ​യു​ടെ പാ​സ് ജു​വാ​ന​ൻ ഗോ​ളാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഒ​ന്നാം പ​കു​തി അ​വ​സാ​നി​ക്കാ​ൻ സെ​ക്ക​ൻ​ഡു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ നോ​ർ​ത്ത്ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് സ​മ​നി​ല ക​ണ്ടെ​ത്തി. ഡൗം​ഗ​ലി​നെ സു​ഭാ​ശി​ഷ് ബോ​സ് ബോ​ക്സി​ൽ വീ​ഴ്ത്തി​യ​തി​നു ല​ഭി​ച്ച പെ​നാ​ൽ​റ്റി വ​ല​യി​ലെ​ത്തി​ച്ച് മാ​ഴ്സീ​ന്യോ നോ​ർ​ത്ത് ഈ​സ്റ്റി​നു സ​മ​നി​ല ന​ൽ​കു​ക​യാ​യി​രു​ന്നു.

സ്വ​ന്തം ഗ്രൗ​ണ്ടി​ൽ സ​മ​നി​ല ഗോ​ൾ വീ​ണ​തോ​ടെ ര​ണ്ടാം പ​കു​തി​യി​ൽ ബം​ഗ​ളു​രു ഉ​ണ​ർ​ന്നു ക​ളി​ച്ചു. ഇ​തി​ന് തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ അ​വ​ർ​ക്കു ഫ​ല​വും ല​ഭി​ച്ചു. ഹ​ർ​മ​ൻ​ജോ​ത് ഖ​ബ്ര​യു​ടെ പാ​സ് ബം​ഗ​ളു​രു നാ​യ​ക​ൻ ബോ​ക്സി​ലേ​ക്കു കു​തി​ച്ചെ​ത്തി​യ സു​നി​ൽ ഛേത്രി ​നോ​ർ​ത്ത് ഈ​സ്റ്റ് വ​ല​യി​ലേ​ക്കു തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ഇ​രു ടീ​മു​ക​ളും പ​രു​ക്ക​ൻ ക​ളി​യി​ലേ​ക്കു നീ​ങ്ങി​യെ​ങ്കി​ലും ഗോ​ൾ​മാ​ത്രം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. 

ജ​യ​ത്തോ​ടെ 12 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 24 പോ​യി​ന്‍റു​മാ​യി ബം​ഗ​ളു​രു എ​ഫ്സി പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 23 പോ​യി​ന്‍റു​ള്ള ചെ​ന്നൈ​യി​നെ​യാ​ണ് ബം​ഗ​ളു​രു മ​റി​ട​ക​ട​ന്ന​ത്. 11 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നു 10 പോ​യി​ന്‍റ് മാ​ത്ര​മു​ള്ള നോ​ർ​ത്ത് ഈ​സ്റ്റി​ന്‍റെ നി​ല ഒ​ന്നു​കൂ​ടി പ​രി​താ​പ​ക​ര​മാ​യി.


Share this News Now:
  • Google+
Like(s): 26