26 January, 2018 05:30:19 PM


പി.​ജ​യ​രാ​ജ​ന്‍റെ മ​ക​നോ​ട് അ​പ​മര്യാ​ദ: എ​എ​സ്ഐ​യു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു

സസ്പെന്‍ഷനു പകരം സ്ഥലംമാറ്റം: മ​ട്ട​ന്നൂ​രി​ൽ ​നി​ന്നു മാ​ലൂ​രി​ലേ​ക്ക്




ക​ണ്ണൂ​ർ: സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​ന്‍റെ മ​ക​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​ന് സ​സ്പെ​ൻ​ഷ​നി​ലാ​യ എ​എ​സ്ഐ​യു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു. എ​ന്നാ​ൽ ന​ട​പ​ടി നേ​രി​ട്ട എ​എ​സ്ഐ മ​നോ​ജ് കു​മാ​റി​നെ മ​ട്ട​ന്നൂ​രി​ൽ​നി​ന്നു മാ​ലൂ​രി​ലേ​ക്കു സ്ഥ​ലം മാ​റ്റി​യി​ട്ടു​ണ്ട്. 

ടോ​യ്ല​റ്റ് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വാ​ദം ചോ​ദി​ച്ച​തി​ന് കൈ​യേ​റ്റം ചെ​യ്തെ​ന്ന സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ന്‍റെ മ​ക​ൻ ആ​ശി​ഷ് രാ​ജി​ന്‍റെ പ​രാ​തി​യി​ലാ​ണ് എ​എ​സ്ഐ മ​നോ​ജ് കു​മാ​റി​നെ​ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ആ​ശി​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​തി​ന​ഞ്ചം​ഗ സം​ഘം പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം ടൂ​റി​സ്റ്റ് ബ​സി​ൽ വ​ന്നി​റ​ങ്ങി​യ​ശേ​ഷം ടോ​യ്ല​റ്റി​ൽ പോ​കാ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ സ​മീ​പ​ത്തു ത​ന്നെ ന​ഗ​ര​സ​ഭ​യു​ടെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ ഉ​ണ്ടെ​ന്നും അ​വി​ടേ​ക്ക് പോ​കാ​ൻ പോ​ലീ​സ് നി​ർ​ദേ​ശി​ക്കു​ക​യു​മാ​ണു​ണ്ടാ​യ​ത്. സ്റ്റേ​ഷ​നി​ൽ വ​ധ​ശ്ര​മ​ക്കേ​സി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ര​ണ്ടു​പേ​ർ ഉ​ണ്ടാ​യ സ്ഥി​തി​ക്ക് അ​പ​രി​ചി​ത​രാ​യ ആ​ളു​ക​ളെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി സാ​ധി​ക്കി​ല്ലെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം.



Share this News Now:
  • Google+
Like(s): 221