26 January, 2018 05:21:41 PM


നൂ​റ​നാ​ട് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു

അപകടം ഡ്യൂ​ട്ടി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു പോ​കു​മ്പോ​ൾ




ചാ​രും​മൂ​ട്: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. ആ​ല​പ്പു​ഴ നൂ​റ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ ക​റ്റാ​നം മ​ങ്കു​ഴി പു​ള്ളി​ക​ണ​ക്ക് ത​ഴ​വ​ശേ​രി​ൽ ശ്രീ​ജേ​ഷ് (43) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം കെ​പി റോ​ഡി​ൽ നൂ​റ​നാ​ട് പാ​റ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം.

ഡ്യൂ​ട്ടി ക​ഴി​ഞ്ഞു ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്കു പോ​കു​ന്പോ​ൾ കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് തി​രു​വ​ല്ല പാ​യി​പ്പാ​ടു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.



Share this News Now:
  • Google+
Like(s): 118