25 January, 2018 04:45:17 PM


മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലി​ത്ത​യ്ക്ക് പ​ത്മ​ഭൂ​ഷ​ൺ

പി.​പ​ര​മേ​ശ്വ​ര​നും ഇ​ള​യ​രാ​ജ​യ്ക്കും പ​ത്മ​വി​ഭൂ​ഷ​ൺ... ഡോ.​എം.​ആ​ർ. രാ​ജ​ഗോ​പാ​ലിനും 'വ​ന​മു​ത്ത​ശി' ല​ക്ഷ്മി​ക്കു​ട്ടിയ്ക്കും പ​ത്മ​ശ്രീ...




പത്തനംതിട്ട: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ഫി​ലി​പ്പോ​സ്‌ മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലി​ത്ത പ​ത്മ​ഭൂ​ഷ​ൺ ബ​ഹുമ​തി​ക്ക് അ​ർ​ഹ​നാ​യി. ​ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം മേ​ൽ​പ്പ​ട്ടസ്ഥാ​ന​ത്തി​രി ക്കു​ന്ന വ്യ​ക്തി​കൂ​ടി​യാ​ണ് അ​ദ്ദേ​ഹം.

1999 മു​ത​ൽ 2007 വ​രെ ഇ​ദ്ദേ​ഹം മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​സ്ഥാ​ന​മാ​യ മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത സ്ഥാ​നം അ​ല​ങ്ക​രി​ച്ചി​രു​ന്നു. 2007-ൽ ​സ്ഥാന​ത്യാ​ഗം ചെ​യ്തു. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ 27 ന് ​ആ​ണ് ക്രി​സോ​സ്റ്റം തി​രു​മേ​നി നൂ​റാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച​ത്. പ​ത്ത​നം​തി​ട്ട ഇ​ര​വി​പേ​രൂ​ർ ക​ല​മ​ണ്ണി​ൽ കെ.​ഈ. ഉ​മ്മ​ൻ ക​ശീ​ശ്ശ​യു​ടെ​യും ശോ​ശാ​മ്മ​യു​ടെ​യും മ​ക​നാ​യി 1917 ഏ​പ്രി​ൽ 27-ന് ​ആ​ണ് ക്രി​സോ​സ്റ്റം ജ​നി​ച്ച​ത്.

ഭാ​ര​തീ​യ വി​ചാ​ര​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ പി.​പ​ര​മേ​ശ്വ​ര​നും സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഇ​ള​യ​രാ​ജ​യും പ​ത്മ​വി​ഭൂ​ഷ​ൺ ബ​ഹു​മ​തി​ക്ക് അ​ർ​ഹ​രാ​യി. സാ​ന്ത്വ​ന ചി​കി​ൽ​സാ​രം​ഗ​ത്തു നി​ന്നു​ള്ള ഡോ.​എം.​ആ​ർ. രാ​ജ​ഗോ​പാ​ൽ, പാ​ര​മ്പ​ര്യ ചി​കി​ൽ​സാ​മേ​ഖ​ല​യി​ൽ 'വ​ന​മു​ത്ത​ശി' എ​ന്ന​റി​യ​പ്പെ​ടു​ന്ന വി​തു​ര സ്വ​ദേ​ശി ല​ക്ഷ്മി​ക്കു​ട്ടി എ​ന്നി​വ​ർ പ​ത്മ​ശ്രീ പു​ര​സ്കാ​ര​ത്തി​നും അ​ർ​ഹ​രാ​യി. മ​ല​യാ​ളി​യാ​യ എ​യ​ർ മാ​ർ​ഷ​ൽ ച​ന്ദ്ര​ശേ​ഖ​ര​ൻ ഹ​രി​കു​മാ​റി​ന് പ​രം​വി​ശി​ഷ്ട സേ​വാ​മെ​ഡ​ൽ ന​ൽ​കും. പ​ശ്ചി​മ വ്യോ​മ ക​മാ​ൻ​ഡ് മേ​ധാ​വി​യാ​ണ് ച​ന്ദ്ര​ശേ​ഖ​ര​ൻ ഹ​രി​കു​മാ​ർ.

വ​ള​രെ​ക്കാ​ലം ഭാ​ര​തീ​യ ജ​ന​സം​ഘ​ത്തി​ന്‍റെ ദേ​ശീ​യ നേ​താ​വാ​യി​രു​ന്നു പി. ​പ​ര​മേ​ശ്വ​ര​ൻ. ഗാ​ന്ധി വ​ധ​ത്തെ​ത്തു​ട​ർ​ന്ന് ആ​ർ​എ​സ്എ​സ് രാ​ജ്യ​ത്ത് നി​രോ​ധി​ക്ക​പ്പെ​ട്ട​പ്പോ​ൾ ജ​യി​ലി​ൽ പോ​കേ​ണ്ടി​വ​ന്നു. തു​ട​ർ​ന്ന് ആ​ർ​എ​സ്എ​സ് പ്ര​ചാ​ര​ക​നാ​യി. ച​ങ്ങ​നാ​ശേ​രി​യി​ലും കൊ​ല്ല​ത്തും നി​യോ​ഗി​ക്ക​പ്പെ​ട്ടു. 1967 ൽ ​കോ​ഴി​ക്കോ​ട് ചേ​ർ​ന്ന ജ​ന സം​ഘ​ത്തി​ന്‍റെ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ ദേ​ശീ​യ സെ​ക്ര​ട്ട​റി​മാ​രി​ൽ ഒ​രാ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും തു​ട​ർ​ന്ന് പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​നു​മാ​യി. ഈ ​പ​ദ വി​യി​ലി​രി​ക്കെ​യാ​ണ് ഇ​ന്ദി​രാ​ഗാ​ന്ധി അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​തും അ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​റ​സ്റ്റു വ​രി​ച്ച​തും ത​ട​വ​നു​ഭ​വി​ച്ചതും.

ജ​യി​ൽ​മോ​ചി​ത​നാ​യ​ശേ​ഷം ജ​ന​സം​ഘം ല​യി​ച്ച് ജ​ന​താ​പാ​ർ​ട്ടി രൂ​പീ​കൃ​ത​മാ​യ​തോ​ടെ ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തോ​ട് എ​ന്നേ​ക്കു​മാ​യി വി​ട​പ​റ​ഞ്ഞു. ദീ​ന​ദ​യാ​ൽ ഉ​പാ​ധ്യാ​യ​യു​ടെ ഓ​ർ​മ​യ്ക്കാ​യി സ്ഥാ​പി​ക്ക​പ്പെ​ട്ട ദീ​ന​ദ​യാ​ൽ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലാ​ണ് തു​ട​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ച​ത്. 1982ൽ ​തി​രി​ച്ചെ​ത്തി​യ​തു​മു​ത​ൽ ഭാ​ര​തീ​യ വി​ചാ​ര​കേ​ന്ദ്ര​ത്തി​ന്‍റെ ഡ​യ​റ​ക്ട​ർ എ​ന്ന ചു​മ​ത​ല വ​ഹി​ക്കു​ന്നു. ഒ​പ്പം ക​ന്യാ​കു​മാ​രി വി​വേ​കാ​ന​ന്ദ കേ​ന്ദ്ര​ത്തി​ന്‍റെ അ​ധ്യ​ക്ഷ പ​ദ​വി​യും.



Share this News Now:
  • Google+
Like(s): 25