25 January, 2018 11:16:51 AM
ത്രിരാഷ്ട്ര ക്രിക്കറ്റ്: ബംഗ്ലാദേശിനെ തകർത്തെറിഞ്ഞ് ശ്രീലങ്ക
ബംഗ്ലാദേശ് 24 ഓവറിൽ 84 റണ്‍സിന് ഓൾ ഒൗട്ട്

ധാക്ക: ത്രിരാഷ്ട്ര ക്രിക്കറ്റിൽ ബംഗ്ലാദേശിനെ പത്ത് വിക്കറ്റിന് ശ്രീലങ്ക തകർത്തു. ടോസ് നേടി ബാറ്റ് ചെയ്ത ബംഗ്ലാദേശ് 24 ഓവറിൽ 84 റണ്‍സിന് ഓൾഒൗട്ടായി. 26 റണ്‍സ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിഖുർ റഹീമാണ് ടോപ്പ് സ്കോറർ. 10 റണ്‍സ് നേടിയ സാബിർ റഹ്മാനും രണ്ടക്കം കടക്കാൻ കഴിഞ്ഞു.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ സുരങ്ക ലക്മാലാണ് ബംഗ്ലാദേശ് മുൻനിരയെ തകർത്തത്. ചമീര, തിസാര പെരേര, ശാന്തകൻ എന്നിവർക്ക് രണ്ടു വീതം വിക്കറ്റുകൾ ലഭിച്ചു. 11.5 ഓവറിൽ ബംഗ്ലാദേശ് ഉയർത്തിയ ലക്ഷ്യം ലങ്ക വിക്കറ്റ് പോകാതെ മറികടന്നു. ഉപുൽ തരംഗ (39), ദനുഷ്ക ഗുണതിലക (35) എന്നിവരാണ് വിജയശില്പികൾ. ലക്മാലാണ് മാൻ ഓഫ് ദ മാച്ച്.