25 January, 2018 11:07:15 AM


ഇറ്റലിയിലെ മിലാനില്‍ ട്രെയിന്‍ പാളം തെറ്റി രണ്ടു മരണം; നൂറിലേറെ പേര്‍ക്കു പരുക്ക്.

ട്രെയിനിനടിയില്‍ ചില യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും സൂചന



മിലാന്‍∙ ഇറ്റലിയിലെ മിലാനില്‍ ട്രെയിന്‍ പാളം തെറ്റി രണ്ടുപേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്കു പരുക്ക്. മധ്യ മിലാനില്‍നിന്നു 40 കിലോമീറ്റര്‍ അകലെ ട്രെവിഗ്‍ളിയോയ്ക്കും പിയോള്‍ടെല്ലോയ്ക്കും ഇടയിലായിരുന്നു അപകടം. പരുക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. ട്രെയിനിനടിയില്‍ ചില യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും സൂചനയുണ്ട്. അപകടകാരണം വ്യക്തമല്ല.



Share this News Now:
  • Google+
Like(s): 115