25 January, 2018 10:43:39 AM


കുമ്പ​ള​ത്തു പ്ലാ​സ്റ്റി​ക് വീ​പ്പ​യി​ൽ ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ടം; അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി

ഇ​ട​തു​കാ​ലി​ലെ ക​ണ​ങ്കാ​ലി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ആ​ളാ​ണു മ​രിച്ചത്



തൃ​പ്പൂ​ണി​ത്തു​റ: കുമ്പ​ള​ത്തു പ്ലാ​സ്റ്റി​ക് വീ​പ്പ​യി​ൽ ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ടം ഉ​ദ​യം​പേ​രൂ​രി​ലു​ള്ള സ്ത്രീ​യു​ടേ​താ​ണോ​യെ​ന്നു സം​ശ​യത്തിൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ഇ​ട​തു​കാ​ലി​ലെ ക​ണ​ങ്കാ​ലി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ആ​ളാ​ണു മ​രി​ച്ച​തെ​ന്നു ക​ണ്ടെ​ത്തി​യിരുന്നു. ഇതിന് തുടർച്ചയായി നടക്കുന്ന അന്വേഷണമാണ് പുരോഗമിക്കുന്നത്.

പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ആ​റു​പേ​രെ​യാ​ണു ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ​ത്. ഇ​തി​ൽ അ​ഞ്ചു​പേ​രും നി​ല​വി​ൽ ജീ​വി​ച്ചി​രി​ക്കു​ക​യും ഇ​വ​രെ തി​രി​ച്ച​റി​യു​ക​യും നേരിട്ട് കണ്ട് മൊഴി രേഖപ്പെടുത്തുകയും ചെ​യ്തു. എ​ന്നാ​ൽ, ആ​റാ​മ​ത്തെ​യാ​ളും ഉ​ദ​യം​പേ​രൂ​ർ നി​വാ​സി​യു​മാ​യ സ്ത്രീ​യെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​താ​ണ് മ​രി​ച്ച​ത് ഇ​വ​ർ ത​ന്നെ​യാ​ണോ​യെ​ന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. വീ​പ്പ​യി​ൽ ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ടം ഇ​വ​രു​ടേ​താ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം ഉൗ​ർ​ജി​തമായി നടക്കുകയാണെന്നും തൃ​ക്കാ​ക്ക​ര അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പി.​പി. ഷം​സ് പ​റ​ഞ്ഞു.

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ഭ​ർ​ത്താ​വു​മാ​യി​ട്ടു​ള്ള ബ​ന്ധം വേ​ർ​പി​രി​ഞ്ഞ ശേ​ഷം ഇ​വ​ർ മും​ബൈ​ക്ക് പോ​കു​ന്നു എ​ന്ന് പ​റ​ഞ്ഞ​താ​യും പി​ന്നീ​ട് അ​മ്മ​യു​മാ​യി യാ​തൊ​രു വി​ധ ബ​ന്ധ​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യി​ട്ടു​ള്ള​താ​യാ​ണു വി​വ​രം. ഇ​വ​ർ ത​ന്നെ​യാ​ണോ​യെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നാ​യി മ​ക​ളു​ടെ ര​ക്തം ഡി​എ​ൻ​എ പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ടെ​ന്നാ​ണു സൂ​ച​ന​ക​ൾ.

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​വ​ർ തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​നി​ടെ തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ക​ണ​ങ്കാ​ലി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു വി​വ​രം.



Share this News Now:
  • Google+
Like(s): 104