24 January, 2018 03:17:18 PM


ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നിസ്: ഫെഡറർ സെമി ഫൈനലിൽ

ദക്ഷിണ കൊറിയയുടെ ഹയോണ്‍ ചുംഗാണ് സെമിയിൽ ഫെഡററുടെ എതിരാളി



മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നിസിൽ സ്വിസ് ഇതിഹാസം റോജർ ഫെഡറർ സെമിഫൈനലിൽ കടന്നു. ക്വാർട്ടറിൽ ചെക്ക് റിപ്പബ്ലിക്കിന്‍റെ തോമസ് ബെർഡിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ഫെഡറർ അവസാന നാലിൽ സ്ഥാനം പിടിച്ചത്. സ്കോർ: 7-6, 6-3, 6-4. നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ച് എത്തിയ ദക്ഷിണ കൊറിയയുടെ ഹയോണ്‍ ചുംഗാണ് സെമിയിൽ ഫെഡററുടെ എതിരാളി.



Share this News Now:
  • Google+
Like(s): 154