Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

24 January, 2018 03:13:49 PM


നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനി അടക്കം ഏഴ് പ്രതികളുടെ റിമാന്‍ഡ് നീട്ടി

റിമാന്‍ഡ് ഇൗ മാസം 31 വരെ; ദിലീപ്​ ഹാജരായില്ല




അങ്കമാലി: നടിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ അടക്കം ഏഴുപ്രതികളുടെ റിമാന്‍ഡ് അങ്കമാലി മജിസ്​ട്രേറ്റ്​ കോടതി ഇൗ മാസം 31 വരെ നീട്ടി. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്​ച രാവിലെ 10.30ന്​ വന്‍ സുരക്ഷയിലാണ്​ പ്രതികളെ ഹാജരാക്കിയത്​. ഹാജരാകാനില്ലെന്ന്​ കാണിച്ച്‌​ എട്ടാം പ്രതി ദിലീപ്​ ​കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കേസ്​ വീണ്ടും 31ന്​ പരിഗണിക്കും.


എല്ലാ പ്രതികളും 31ന്​ ഹാജരാകണമെന്ന്​ കോടതി ഉത്തരവിട്ടിട്ടുണ്ട്​.​ വിചാരണക്ക്​ കേസ്​ സെഷന്‍സ്​ കോടതിയിലേക്ക്​ മാറ്റിക്കൊണ്ടുള്ള ഉത്തരവ്​ അന്നുണ്ടാകുമെന്ന്​ കരുതുന്നു. ചില പ്രതികള്‍ ഹാജരാകാത്തതുകൊണ്ടാണ്​ കേസ്​ മാറ്റിയതെന്നും സെഷന്‍സ്​ കോടതിയില്‍ എത്തിയാലെ വിചാരണത്തടവുകാര്‍ക്ക്​ ജാമ്യം കിട്ടൂ എന്നും സുനിയുടെ അഭിഭാഷന്‍ ബി.എ. ആളൂര്‍ പറഞ്ഞു.


അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റപത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹരജിയില്‍ വ്യാഴാഴ്ച തുടര്‍വാദം നടക്കും. കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച തെളിവുകളില്‍ 93 രേഖകളുടെ പകര്‍പ്പ്​ ദിലീപിന്‍റെ അഭിഭാഷകന്‍ കൈപ്പറ്റിയിട്ടുണ്ട്​. ശേഷിക്കുന്ന രേഖകള്‍, മറ്റു ശാസ്ത്രീയ തെളിവുകളുടെ പകര്‍പ്പുകള്‍ എന്നിവക്കു പുറമെ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പും വേണമെന്നാണ്​ ദിലീപി​ന്‍റെ ആവശ്യം. എന്നാല്‍, കേസ്​ അട്ടിമറിക്കപ്പെടുമെന്ന്​ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ഇതിനെ ശക്​തമായി എതിര്‍ക്കുകയാണ്​.



Share this News Now:
  • Google+
Like(s): 129