24 January, 2018 11:55:44 AM


കണ്ണൂർ ചെറുപുഴയിൽ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയിൽ

മരിച്ചവരില്‍ ദേശീയ ഹാൻഡ്ബോൾ താരവും

കണ്ണൂർ: ചെറുപുഴയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപുഴ സ്വദേശി രാഘവൻ, ഭാര്യ ശോഭ, ദേശീയ ഹാൻഡ്ബോൾ താരവും ബിരുദ വിദ്യാർഥിനിയുമായ ഇവരുടെ മകളുമാണ് മരിച്ചത്. ദമ്പതികളുടെ മകൻ ജിതിൻ കഴിഞ്ഞ സെപ്റ്റംബറിൽ ജീവനൊടുക്കിയിരുന്നു. മകന്‍റെ വിയോഗത്തിന് ശേഷം കുടുംബം വലിയ ദുഃഖത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.Share this News Now:
  • Google+
Like(s): 348