24 January, 2018 11:08:07 AM


അഫ്ഗാനിസ്ഥാനിൽ കാർ ബോംബ് സ്ഫോടനം; 11 പേർക്ക് പരിക്ക്

ജലാലബാദിലെ സംഭവത്തിനു പിന്നിൽ ഒന്നിലേറെ ചാവേറുകൾ ഉണ്ടെന്ന് വിവരം




കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ ചാവേർ കാർ ബോംബ് സ്ഫോടനത്തിൽ 11 പേർക്ക് പരിക്ക്. അഫ്ഗാനിലെ ജലാലബാദിലാണ് സ്ഫോടനമുണ്ടായത്. അഫ്ഗാൻ പ്രവിശ്യാ വക്താവ് അത്തുള്ള ഖൊമെയ്നിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. സംഭവത്തിനു പിന്നിൽ ഒന്നിലേറെ ചാവേറുകൾ ഉണ്ടെന്നാണ് വിവരം. സ്ഫോടനം നടക്കുന്ന അതേസമയത്തു തന്നെ അക്രമികളിൽ ചിലർ വെടിയുതിർക്കുകയും ചെയ്തു. സ്ഥലത്ത് സൈന്യവും അക്രമികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്.



Share this News Now:
  • Google+
Like(s): 104