24 January, 2018 10:39:10 AM


നടൻ ശ്രീനിവാസന്‍ ആശുപത്രിയിൽ; ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ

ചികിത്സ തേടിയത് പ്രമേഹ രോഗത്തിനെന്ന് വിനീത് ശ്രീനിവാസൻ




കൊ​ച്ചി: ന​ട​നും സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ശ്രീ​നി​വാ​സ​നെ പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പക്ഷാഘാതത്തെ തുടർന്ന്  കൊ​ച്ചി​യി​ലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.


അതേസമയം, പക്ഷാഘാതത്തെ തുടർന്ന് നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്തകൾ തള്ളി മകൻ വിനീത് ശ്രീനിവാസൻ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് വിഷയത്തിൽ വിനീത് പ്രതികരിച്ചിരിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവുമായി ബന്ധപ്പെട്ട രോഗത്തിന് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഒരു ദിവസം ആശുപത്രിയിൽ തുടരാൻ ഡോക്ടർമാർ നിർദ്ദേശിച്ചുവെന്നും നാളെ ആശുപത്രി വിടുമെന്നും വിനീത് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അപേക്ഷിച്ചാണ് വിനീതിന്‍റെ പോസ്റ്റ് അവസാനിക്കുന്നത്.



Share this News Now:
  • Google+
Like(s): 134