23 January, 2018 02:16:43 AM


സി​റി​യ​യി​ലെ സൈ​നി​ക ന​ട​പ​ടി​യി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് തു​ർ​ക്കി പ്ര​സി​ഡ​ന്‍റ്

യു​എ​സി​നെ കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും എ​ർ​ദോ​ഗോ​ൻ




അ​ങ്കാ​റ: സി​റി​യ​യി​ലെ അ​ഫ്രീ​ൻ പ്ര​വി​ശ്യ​യി​ൽ ന​ട​ത്തു​ന്ന സൈ​നി​ക ന​ട​പ​ടി​യി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് ത​യ്യി​പ് എ​ർ​ദോ​ഗാ​ൻ. കു​ർ​ദി​ഷ് വൈ​പി​ജി സൈ​ന്യ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ നി​ന്ന് പി​ന്മാ​റാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും അ​ങ്കാ​റ​യി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​എ​സു​മാ​യും റ​ഷ്യ​യു​മാ​യും സൈ​നി​ക ന​ട​പ​ടി ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്പ് സം​സാ​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ യു​എ​സി​നെ കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും എ​ർ​ദോ​ഗോ​ൻ പ​റ​ഞ്ഞു. യു​ഫ്ര​ട്ടീ​സ് ഷീ​ൽ​ഡ് ഓ​പ്പ​റേ​ഷ​ൻ‌‌ പോ​ലെ ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ന് മു​മ്പ് അ​ഫ്രീ​നി​ലെ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക​യി​ല്ലെ​ന്നും തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി. 

യു​എ​സ് പി​ന്തു​ണ​യു​ള്ള കു​ർ​ദി​ഷ് സൈ​നി​ക​രെ ല​ക്ഷ്യ​മി​ട്ട് ശ​നി​യാ​ഴ്ച​യാ​ണ് തു​ർ​ക്കി ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​ത്. കു​ർ​ദി​ഷ് വൈ​പി​ജി സൈ​ന്യ​ത്തി​ന്‍റെ 108 ല​ക്ഷ്യ​ങ്ങ​ളി​ൽ തു​ർ​ക്കി വി​മാ​ന​ങ്ങ​ൾ ആ​ക്ര​മ​ണ​വും ന​ട​ത്തി. നി​രോ​ധി​ത കു​ർ​ദി​സ്ഥാ​ൻ വ​ർ​ക്കേ​ഴ്സ് പാ​ർ​ട്ടി​യു​ടെ ഭാ​ഗ​മാ​ണു വൈ​പി​ജി​യെ​ന്നു തു​ർ​ക്കി ആ​രോ​പി​ക്കു​ന്ന​ത്.



Share this News Now:
  • Google+
Like(s): 77