Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

23 January, 2018 01:45:34 AM


ബി​ൽ സെ​ന​റ്റി​ൽ പാ​സാ​യി; യു​എ​സി​ലെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം

ബില്‍ പാസായത് പ​തി​നെ​ട്ടി​നെ​തി​രേ 81 വോ​ട്ടു​ക​ൾ​ക്ക്




വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സി​ലെ സാമ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം. ഫെ​ബ്രു​വ​രി 16 വ​രെ സ​ർ​ക്കാ​ർ ചെ​ല​വി​നു​ള്ള ഫ​ണ്ട് നീ​ട്ടി​ന​ല്കാ​നു​ള്ള ബി​ൽ സെ​ന​റ്റി​ൽ പാ​സാ​യി. പ​തി​നെ​ട്ടി​നെ​തി​രേ 81 വോ​ട്ടു​ക​ൾ​ക്കാ​ണ് ബി​ൽ പാ​സ​യ​തത്രേ. ബി​ൽ ഇ​നി പ്ര​തി​നി​ധി സ​ഭ​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി അ​യ​യ്ക്കും. 

പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ക​ടും​പി​ടി​ത്തം കാ​ര​ണം ഫെ​ഡ​റ​ൽ സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ ഭാ​ഗി​ക​മാ​യി സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഫെ​ബ്രു​വ​രി 16 വ​രെ സ​ർ​ക്കാ​ർ ചെ​ല​വി​നു​ള്ള ഫ​ണ്ട് നീ​ട്ടി​ന​ല്കാ​നു​ള്ള ബി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി സെ​ന​റ്റി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് സാമ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​പ​പ്പെ​ട്ട​ത്. നൂ​റം​ഗ സെ​ന​റ്റി​ൽ റി​പ്പ​ബ്ലി​ക്കന്മാ​ർ​ക്കു ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ങ്കി​ലും ഫ​ണ്ട് പാ​സാ​ക്കാ​ൻ വേ​ണ്ട 60 വോ​ട്ടു​ക​ൾ ല​ഭി​ച്ചി​ല്ല. 

കു​ടി​യേ​റ്റ​ വി​ഷ​യ​ത്തി​ൽ ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​തെ ബി​ല്ലി​ന് അ​നു​കൂ​ല​മാ​യി വോ​ട്ടു ചെ​യ്യി​ല്ലെ​ന്ന് ഡെ​മോ​ക്രാ​റ്റു​ക​ൾ നി​ല​പാ​ടെ​ടു​ത്ത​താ​ണ് കാ​ര​ണം. ഫ​ണ്ട് ല​ഭി​ക്കാ​ത്ത​തി​നാ​ൽ വി​ദ്യാ​ഭ്യാ​സം, വാ​ണി​ജ്യം, ഭ​വ​നം, പ​രി​സ്ഥി​തി വ​കു​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം തി​ങ്ക​ളാ​ഴ്ച മു​ത​ൽ നി​ശ്ച​ല​മാ​കു​മെ​ന്നാ​യി​രു​ന്നു ആ​ശ​ങ്ക. ഇ​ത്ത​രം സ​ർ​ക്കാ​ർ സ്തം​ഭ​നം അ​മേ​രി​ക്ക​യി​ൽ ഇ​താ​ദ്യ​മ​ല്ല. എ​ന്നാ​ൽ, ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​ക്ക് ഇ​രു​സ​ഭ​ക​ളി​ലും ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രി​ക്കേ ഉ​ണ്ടാ​കു​ന്ന​ത് ആ​ദ്യ​മാ​ണ്.



Share this News Now:
  • Google+
Like(s): 114