Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

22 January, 2018 04:59:44 PM


എട്ട് വയസുകാരിയുടെ കൊ​ല​പാ​ത​കം: സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ

അറസ്റ്റിലായത് നീ​തി​ക്കാ​യി സ​മ​രം ചെ​യ്തയാള്‍




ശ്രീ​ന​ഗ​ർ: എ​ട്ടു വ​യ​സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ നീ​തി​ക്കാ​യി സ​മ​രം ചെ​യ്ത സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബു​ധ​നാ​ഴ്ച ജ​മ്മു കാ​ശ്മീ​രി​ലെ ക​ത്വ ജി​ല്ല​യി​ൽ എ​ട്ടു വ​യ​സു​കാ​രി ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെട്ട സംഭവത്തില്‍ താ​ലി​ബ് ഹു​സൈ​ൻ എ​ന്ന​യാ​ളാണ് അറസ്റ്റിലായത്. ​

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു കൗ​മാ​ര​ക്കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ചെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഒ​രു കൗ​മാ​ര​ക്കാ​ര​ന് ഒ​റ്റ​യ്ക്ക് ബാ​ലി​ക​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്തു കൊ​ല​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന വാദവുമായി ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ക​ത്വ​യി​ൽ സ​മ​രം ന​ട​ത്തി. ഇ​വ​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ന​ട​ത്തി​യ ലാ​ത്തി​ച്ചാ​ർ​ജി​ൽ നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് താ​ലി​ബി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ജ​മ്മു-​പ​ത്താ​ൻ​കോ​ട്ട് ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചെ​ന്ന കു​റ്റ​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. എ​ന്നാ​ൽ പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ മു​ന​യൊ​ടി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.



Share this News Now:
  • Google+
Like(s): 162