22 January, 2018 02:27:18 PM


ഏറ്റുമാനൂര്‍ കിസ്മത്ത് പടിയില്‍ കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്.

പരിക്കേറ്റത് മേരി മൗണ്ട് സ്കൂളിലെ അധ്യാപികയ്ക്ക്



ഏറ്റുമാനൂര്‍ : ഏറ്റുമാനൂര്‍ - പാലാ റോഡില്‍ കിസ്മത്ത് പടിയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്. കട്ടച്ചിറ മേരിമൗണ്ട് സ്കൂളിലെ അധ്യാപിക ചിഞ്ചു സി നായര്‍ (26)ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാലാ ഭാഗത്തു നിന്നും വന്ന കാര്‍ നിയന്ത്രണം വിട്ട് സ്കൂട്ടറില്‍ ഇടിച്ച ശേഷം അടുത്തുള്ള കടയിലേയ്ക്ക് പാഞ്ഞു കയറി. ഏറ്റുമാനൂര്‍ പോലീസ് മേല്‍നടപടികള്‍  സ്വീകരിച്ചു.



Share this News Now:
  • Google+
Like(s): 968