22 January, 2018 10:58:07 AM


നഴ്സുമാര്‍ സംസ്ഥാന വ്യാപകമായി വീണ്ടും സമരമുഖത്തേക്ക്

ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കാത്തതിലുള്ള പ്രതിഷേധം




തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ വീണ്ടും സമരമുഖത്തേക്ക്. ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാത്തിതിനെ തുടര്‍ന്ന് അടുത്ത മാസം ആദ്യവാരം മുതല്‍ പ്രതിഷേധ സൂചനമായി സംസ്ഥാന വ്യാപകമായി നഴ്സുമാര്‍ പണിമുടക്കിന് ഒരുങ്ങുന്നു. സംസ്ഥാന എല്ലാ ആശുപത്രികളിലെയും അത്യാഹിത വിഭാഗത്തിലെ ഒഴികെയുള്ള നഴ്സുമാര്‍ പണിമുടക്കില്‍ പങ്കെടുക്കും.


കെ.വി.എം ആശുപത്രിക്കു മുന്നില്‍ 154 ദിവസമായി നഴ്സുമാര്‍ സമരത്തിലാണ്. 110 നഴ്സുമാരാണ് സമരം നടത്തുന്നത്. മിനിമം വേതനം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ കെ.വി.എം മാനേജ്മെന്‍റ് നടപ്പാക്കിയിട്ടില്ല. നഴ്സുമാര്‍ക്ക് 7,000 രൂപയാണ് നല്‍കുന്ന മിനിമം ശമ്പളം. ഇതിനു പുറമേ ആശുപത്രിയില്‍ 12 മണിക്കൂര്‍ നഴ്സുമാരെ ജോലി ചെയ്യിക്കുന്നതും അവസാനിപ്പിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെടുന്നു.


സമരം ഒത്തുതീര്‍പ്പാക്കന്‍ സര്‍ക്കാര്‍ മധ്യസ്ഥതയില്‍ പല തവണ ചര്‍ച്ചകള്‍ നടന്നിരുന്നു. ഒടുവില്‍ ധനമന്ത്രി തോമസ് ഐസക്കിന്‍റെ  മധ്യസ്ഥതയില്‍ നടന്ന യോഗത്തില്‍ നിന്ന് ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച്‌  മാനേജ്മെന്‍റ്   പ്രതിനിധികള്‍ ഇറങ്ങിപ്പോയിരുന്നു. ഇതോടെയാണ് സമരം പരിഹാരം കാണാനാവാതെ അനന്തമായി നീളുന്നത്.



Share this News Now:
  • Google+
Like(s): 56