22 January, 2018 10:41:09 AM


തിരുവല്ലയില്‍ വീടിനു തീപിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു

ഷോർട്ട് ഷർക്യൂട്ടാണ് അപകടകാരണം



തിരുവല്ല: വീടിനു തീപിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. മഞ്ഞാടി തെങ്ങണാംകുളത്തിൽ ടി.കെ.അജിയുടെ മകളും മഞ്ഞാടി സിറിയൻ യാക്കോബേറ്റ് പബ്ലിക് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയുമായ ടി.എ. അഭിരാമി(15) ആണ് മരിച്ചത്. രാവിലെ 10.45-നായിരുന്നു സംഭവം. രാവിലെ സ്കൂളിൽ പോയ അഭിരാമി വിദ്യാഭ്യാസ ബന്ദായതിനാൽ വീട്ടിലേക്ക് മടങ്ങിപ്പോന്നിരുന്നു. എന്നാൽ ക്ലാസ് നടക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് വിദ്യാർഥിനി വീണ്ടും സ്കൂളിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.

സ്വിച്ച് ബോർഡിൽ നിന്നുണ്ടായ ഷോർട്ട് ഷർക്യൂട്ടാണ് അപകടകാരണെന്നാണ് പ്രാഥമിക വിവരം. തിരുവല്ലയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പരുത്തിക്കാട്ടിൽ ഉണ്ണിണ്ണിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. അജിയും കുടുംബവും ഇവിടെ ആറുവർഷമായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.



Share this News Now:
  • Google+
Like(s): 146