22 January, 2018 05:48:47 AM


ദില്ലിയിൽ മൂടൽമഞ്ഞും അതിശൈത്യവും തുടരുന്നു; പത്ത് ട്രെയിനുകൾ റദ്ദാക്കി

22 ട്രെയിനുകൾ വൈകി ഓടുന്നു



ദില്ലി: ദില്ലിയിൽ മൂടൽമഞ്ഞും അതിശൈത്യവും തുടരുന്നു. ദില്ലിയിലെ ഉയർന്ന താപനില 26 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില ആറ് ഡിഗ്രി സെൽഷ്യസും ആകാൻ സാധ്യതയുണ്ടെന്ന് കാലവസ്ഥ കേന്ദ്രം അറിയിച്ചു. മൂടൽ മഞ്ഞിനെ തുടർന്നു ദില്ലിയിൽ 22 ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. പത്ത് ട്രെയിനുകൾ റദ്ദാക്കി. മൂന്ന് ട്രെയിനുകളുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 86