22 January, 2018 05:34:12 AM


നടി ഭാവന വിവാഹിതയായി; വരന്‍ കന്നഡ സിനിമാ നിര്‍മാതാവ് നവീന്‍

വിവാഹ ചടങ്ങില്‍ സംബന്ധിച്ചത് അടുത്ത ബന്ധുക്കള്‍ മാത്രം




തൃശൂര്‍:  മലയാളത്തിന്‍റെ പ്രിയതാരം ഭാവന വിവാഹിതയായി. കന്നഡ സിനിമാ നിര്‍മാതാവ് നവീന്‍ ആണ് വരന്‍. തൃശൂര്‍ തിരുവമ്പാടി ക്ഷേത്ര നടയില്‍ വച്ചാണ് താലികെട്ട്. വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി തിങ്കളാഴ്ച വൈകിട്ട് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വിരുന്ന് ഒരുക്കുന്നുണ്ട്. ബംഗളൂരുവില്‍ നവീനിന്‍റെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പിന്നീടു വിവാഹസല്‍ക്കാരം നടത്തും.

ആറ് വര്‍ഷമായി നവീനും ഭാവനയും അടുത്ത സുഹൃത്തുക്കളാണ്. ഭാവനയുടെ ആദ്യ കന്നട സിനിമ നിര്‍മിച്ചത് നവീനാണ്. അന്നുമുതല്‍ തുടങ്ങിയതാണ് ഇരുവരുടേയും സൗഹൃദം. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ ഒമ്പതിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. നവീന്‍റെ അമ്മ മരിച്ച്‌ ഒരു വര്‍ഷം തികയാന്‍ കാത്തിരുന്നതിനാലാണ് വിവാഹം അല്‍പ്പം നീട്ടിവെച്ചത്. കഴിഞ്ഞ ദിവസം ബോളിവുഡ് താരം പ്രിയങ്കാ ചോപ്ര ഉള്‍പ്പെടെ നിരവധി പേര്‍ ഭാവനക്ക് വിവാഹ ആശംസകള്‍ നേര്‍ന്നിരുന്നു. 



Share this News Now:
  • Google+
Like(s): 211