21 January, 2018 10:49:29 AM


വെള്ളത്തിനടിയിലെ ഏറ്റവും വലിയ ഗുഹ മെക്സികോയില്‍

യുക്കാറ്റന്‍ ഉപദ്വീപിലെ റ്റുലിം ബീച്ച്‌ റിസോര്‍ട്ടിന് സമീപമാണ് ഗുഹ



മെക്സികോ: കിഴക്കന്‍ മെക്സികോയില്‍ ലോകത്തിലെ വെള്ളത്തിനടിയിലെ ഏറ്റവും വലിയ ഗുഹ കണ്ടെത്തിയിരിക്കുന്നു. യുക്കാറ്റന്‍ ഉപദ്വീപിലെ റ്റുലിം ബീച്ച്‌ റിസോര്‍ട്ടിന് സമീപമാണ് ഗുഹ.ഒരുകൂട്ടം മുങ്ങല്‍ വിദഗ്ധരാണ് ഗുഹയെന്ന് അവകാശപ്പെടുന്ന തുരങ്കം കണ്ടെത്തിയത്. ഇവര്‍ ഈ ഗുഹ്ക്ക് 'സാക് ആക്ച്ചന്‍' എന്നാണ് പേരിട്ടിരിക്കുന്നത്.


മെക്സികോയിലെ രണ്ട് ഗുഹകളെ ബന്ധിപ്പിക്കുന്ന ഈ ഗുഹയ്ക്ക് 347 കിലോമീറ്റര്‍ നീളമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യുക്കാറ്റന്‍ ഉപദ്വീപിലെ ഭൂഗര്‍ഭ ജലത്തിന്റെ സംരക്ഷണവും പഠനവും ലക്ഷ്യമിട്ടുള്ള പദ്ധതിയായ ഗ്രാന്‍ അക്വൈഫിറോമായയുടെ ഭാഗമായുള്ള നിരീക്ഷണത്തിലാണ് ഗുഹ കണ്ടെത്തിയത്.



Share this News Now:
  • Google+
Like(s): 104