21 January, 2018 10:20:54 AM


സിപിഎം കേന്ദ്രകമ്മിറ്റിയിലെ വോട്ടെടുപ്പില്‍നിന്നു തോമസ് ഐസക് വിട്ടുനിന്നു

ബജറ്റിനെ തുടര്‍ന്നാണ് വോട്ടെടുപ്പില്‍നിന്നു മന്ത്രി വിട്ടുനിന്നതെന്നാണ് വിശദീകരണം



ദില്ലി: കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച്‌ സിപിഎം കേന്ദ്ര കമ്മിറ്റിയിലെ വോട്ടെടുപ്പില്‍നിന്നു ധനമന്ത്രി തോമസ് ഐസക് വിട്ടുനിന്നു. സംസ്ഥാന ബജറ്റിനെ തുടര്‍ന്നാണ് വോട്ടെടുപ്പില്‍നിന്നു മന്ത്രി വിട്ടുനിന്നതെന്നാണ് വിശദീകരണം. വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുന്‍പ് മന്ത്രി കേരളത്തിലേക്ക് തിരിച്ചു. ഫെബ്രുവരി രണ്ടിനാണ് സംസ്ഥാന ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കുന്നത്.

കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്ന പ്രകാശ് കാരാട്ട് പക്ഷത്തിന്‍റെ നിലപാട് സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രേഖ വോട്ടെടുപ്പിനിട്ടാണ് കേന്ദ്ര കമ്മിറ്റി തള്ളിയത്. 31 പേര്‍ രേഖയെ അനുകൂലിച്ച്‌ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 55 പേരാണ് എതിര്‍ത്തത്. കേരളത്തില്‍നിന്നുള്ള അംഗങ്ങള്‍ കാരാട്ടിനെയാണ് അനുകൂലിച്ചത്.



Share this News Now:
  • Google+
Like(s): 168