Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

21 January, 2018 07:01:41 AM


കാബൂളിൽ ആഡംബര ഹോട്ടലില്‍ വെടിവയ്പ്; അഞ്ച് പേർ കൊല്ലപ്പെട്ടു

മൂന്നംഗ അക്രമി സംഘത്തെ വധിച്ചതായി ആഭ്യന്തര മന്ത്രാലയം




കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ ആഡംബര ഹോട്ടലിലുണ്ടായ വെടിവയ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. പത്തോളം പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരത്തോടെ അക്രമികൾ ഹോട്ടലിനുള്ളിൽ കടന്ന് താമസക്കാർക്കു നേർക്കു നിറയൊഴിക്കുകയായിരുന്നു. ഹോട്ടലിൽ അതിക്രമിച്ച കടന്ന മൂന്നംഗ സംഘത്തെ സുരക്ഷാ സേന വധിച്ചതായി ആഭ്യന്തര മന്ത്രാലയം വക്താവ് അറിയിച്ചു.

അഞ്ച് നില കെട്ടിടത്തിന്‍റെ ചില ഭാഗങ്ങളിൽ അക്രമികൾ തീയിടുകയും ചെയ്തു. ഹെലികോപ്റ്ററിൽ എത്തിയാണു സുരക്ഷാസേന ഹോട്ടലിന്‍റെ അകത്തേക്കു കടന്ന് ഭീകരരെ നേരിട്ടത്. 2011ലും ​ഇതേ സ്ഥലത്ത് താ​ലി​ബാ​ൻ ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​ന്പ​ത് ഭീ​ക​ര​ർ ഉ​ൾ​പ്പെ​ടെ 21 പേ​ർ കൊ​ല്ല​പ്പെ​ട്ടിരുന്നു.



Share this News Now:
  • Google+
Like(s): 130