20 January, 2018 07:42:25 AM


ഏറ്റുമാനൂരില്‍ ഓട്ടോ അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു

വെള്ളിയാഴ്ച ആയിരുന്നു അപകടം



ഏറ്റുമാനൂരില്‍ ഓട്ടോ അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു
ഏറ്റുമാനൂര്‍: ഓട്ടോറിക്ഷാ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മറിഞ്ഞ അപകടത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഡ്രൈവര്‍ മരണമടഞ്ഞു. പുന്നത്തുറ തണ്ടുവള്ളില്‍ ടി.കെ.ഗോപാലകൃഷ്ണന്‍ (58) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് പുന്നത്തുറയില്‍ പുളിന്താനം - തണ്ടുപ്പള്ളി റോഡില്‍ ആയിരുന്നു അപകടം. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് തറവാട്ട് വീട്ടുവളപ്പില്‍. ഭാര്യ - കാഞ്ഞിരമറ്റം പെരുമ്പള്ളില്‍ ശാന്ത. മക്കള്‍ - നീതു കൃഷ്ണ, ഗീതു കൃഷ്ണ, ദീപു കൃഷ്ണ, മരുമക്കള്‍ - രഞ്ജിത്, രതീഷ്



Share this News Now:
  • Google+
Like(s): 99