19 January, 2018 03:50:26 PM


എ.ബി.വി.പി പ്രവര്‍ത്തകന്‍റെ കൊലപാതകം: കണ്ണൂരില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍

വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കി



കണ്ണൂര്‍: എ.ബി.വി.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച്‌ കണ്ണൂരില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍. പേരാവൂര്‍ ഗവ. ഐ.ടി.ഐയിലെ വിദ്യാര്‍ത്ഥിയും എ.ബി.വി.പി പ്രവര്‍ത്തകനുമായ ചിറ്റാരിപ്പറമ്പ് ശ്യാമപ്രസാദാണ് വെട്ടേറ്റ് മരിച്ചത്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.


ബൈക്കില്‍ വരികയായിരുന്ന ശ്യാമപ്രസാദിനെ കാറിലെത്തിയ മുഖംമുടി സംഘം ആക്രമിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. തലശേരി കൊട്ടിയൂര്‍ റോഡില്‍ നെടുംപൊയിലിന് സമീപം കൊമ്മേരി ഗവ. ആട് വളര്‍ത്തല്‍ കേന്ദ്രത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. ആര്‍.എസ്.എസ് കണ്ണവം ശാഖയിലെ മുഖ്യശിക്ഷക് ആണ് ശ്യാമപ്രസാദ്.




Share this News Now:
  • Google+
Like(s): 140