Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

19 January, 2018 08:05:57 AM


അണ്ടർ-19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം വിജയം

ഇന്ത്യയുടെ വിജയം സിംബാബ് വയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി



മൗണ്ട് മോംഗനുയി: അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം വിജയം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ദുർബലരായ സിംബാബ് വയെ 10 വിക്കറ്റിനാണ് ഇന്ത്യൻ കുട്ടികൾ തോൽപ്പിച്ചത്. ഇതോടെ ഗ്രൂപ്പ് ബിയിൽ ആറ് പോയിന്‍റുമായി ഇന്ത്യ ഒന്നാമതെത്തി. രണ്ടു വിജയങ്ങൾ നേടി നാല് പോയിന്‍റ് സ്വന്തമാക്കിയ ഓസ്ട്രേലിയയും ക്വാർട്ടർ ബർത്ത് ഉറപ്പിച്ചു.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സിംബാബ് വെയുടെ ബാറ്റിംഗ് നിര തകർന്നടിഞ്ഞു. 36 റണ്‍സ് മിൽട്ടണ്‍ സൂന്പയാണ് ടോപ്പ് സ്കോറർ. ഇന്ത്യയ്ക്ക് വേണ്ടി അനുകുൾ റോയി നാല് വിക്കറ്റ് വീഴ്ത്തി. ചെറിയ വിജയലക്ഷ്യമായതിനാൽ ഓപ്പണിംഗ് ജോഡി മാറിയാണ് ഇന്ത്യ ബാറ്റിംഗിനെത്തിയതെങ്കിലും ആക്രമണത്തിന് കുറവൊന്നും സംഭവിച്ചില്ല.

സുബ്മാൻ ഗിൽ (90), ഹാർവിക് ദേശായി (56) എന്നിവർ ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചു. 59 പന്തിൽ 14 ഫോറും ഒരു സിക്സും ഉൾപ്പടെയാണ് ഗിൽ 90 റണ്‍സ് അടിച്ചത്. 21.4 ഓവറിൽ ഇന്ത്യ ലക്ഷ്യം മറികടന്നു. ഗിൽ തന്നെയാണ് മാൻ ഓഫ് ദ മാച്ച്.



Share this News Now:
  • Google+
Like(s): 200