19 January, 2018 07:46:12 AM


ബോക്സിംഗ് താരത്തിന്‍റെ കൊലപാതകം: മൂന്ന് പേർ പിടിയിൽ

ദേശീയ ബോക്സിംഗ് താരം ജിതേന്ദ്ര മാനാണ് കൊല്ലപ്പെട്ടത്




നോയിഡ: മുൻ ദേശീയ ബോക്സിംഗ് താരം ജിതേന്ദ്ര മാന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. ശ്രീശക്തി ഗുപ്ത, ഇമ്രാന്‍ കുറേഷി, നഫീസ് എന്നീവരാണ് പിടിയിലായത്. ഗ്രേറ്റർ നോയിഡയിലെ ഫ്ളാറ്റിൽ കഴിഞ്ഞ ദിവസമാണ് വെടിയേറ്റ് മരിച്ച നിലയിൽ ജിതേന്ദ്രയെ കണ്ടെത്തിയത്. ഗ്രേറ്റർ നോയിഡയിൽ ഒരു ജിംനേഷ്യത്തിൽ പരിശീലകനായി പ്രവർത്തിക്കുകയായിരുന്നു ജിതേന്ദ്ര മാൻ. ജിതേന്ദ്രയുടെ കുടുംബത്തിന്‍റെ പരാതിയിൽ പോലീസ് കൊലപാതകത്തിന് കേസെടുത്തിരിക്കുന്നത്.



Share this News Now:
  • Google+
Like(s): 83