19 January, 2018 07:02:21 AM


എല്‍ഐസി ഓഫീസർ കുഴഞ്ഞുവീണു മരിച്ചു

മുളന്തുരുത്തി പനച്ചയില്‍ വിൽസൺ ആണ് മരിച്ചത്



കോട്ടയം: എല്‍ഐസി ഓഫീസർ കുഴഞ്ഞുവീണു മരിച്ചു. എറണാകുളം മുളന്തുരുത്തി പനച്ചിയിൽ പി.വി.വിൽസൺ (59) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3ന് ഫെയർ മൗണ്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു കൊണ്ടിരിക്കവേ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സഹപ്രവർത്തകർ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും വഴിമദ്ധ്യേ മരിച്ചു. ബേക്കർ ജംഗ്ഷനിലെ (ബ്രാഞ്ച് നം.1) ഹയര്‍ ഗ്രേഡ് അസിസ്റ്റന്‍റാണ്. ഭാര്യ - ബീന, മകൾ - റിയ (ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രി നേഴ്സ്)




Share this News Now:
  • Google+
Like(s): 159