19 January, 2018 03:30:44 AM


സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

റോ​യ് ബെ​ന്നെ​റ്റും ഭാ​ര്യ​യും അ​ട​ക്കം ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടത് അ​ഞ്ച് പേ​ർ




ന്യൂ ​മെ​ക്സി​ക്കോ: സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി നേ​താ​വ് റോ​യ് ബെ​ന്നെ​റ്റും ഭാ​ര്യ​യും അ​ട​ക്കം അ​ഞ്ച് പേ​ർ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. ഒ​രാ​ൾ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. യു​എ​സ് സം​സ്ഥാ​ന​മാ​യ ന്യൂ ​മെ​ക്സി​ക്കോ​യി​ലെ പ​ർ​വ​ത​മേ​ഖ​ല​യി​ലാ​ണ് കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണ​ത്. അ​പ​ക​ട കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

മൂ​വ്മെ​ന്‍റ് ഫോ​ർ ഡെ​മോ​ക്രാ​റ്റി​ക് ചെ​യ്ഞ്ച്(​എം​ഡി​സി) പാ​ർ​ട്ടി​യു​ടെ നേ​താ​വാ​ണ് 60 വ​യ​സു​കാ​ര​നാ​യ ബെ​ന്നെ​റ്റ്. കാ​ർ​ഷി​ക വൃ​ത്തി ഉ​പേ​ക്ഷി​ച്ചാ​ണ് അ​ദ്ദേ​ഹം സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. സിം​ബാ‌​ബ്‌​വെ​യു​ടെ ജ​നാ​ധി​പ​ത്യ​പ​ര​മാ​യ മാ​റ്റ​ത്തി​ന് വേ​ണ്ടി പൊ​രു​തി​യ വ്യ​ക്തി​യാ​യി​രു​ന്നു ബെ​ന്നെ​റ്റെ​ന്ന് എം​ഡി​സി പാ​ർ​ട്ടി വ​ക്താ​വ് ഒ​ബെ​ർ​ട്ട് ഗു​തു പ​റ​ഞ്ഞു. ബെ​ന്നെ​റ്റി​ന്‍റെ മ​ര​ണ​ത്തി​ൽ ഡേ​വി​ഡ് കോ​ൾ​ട്ട്ആ​ർ​ട്ട് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി.



Share this News Now:
  • Google+
Like(s): 109