18 January, 2018 02:08:13 PM


കറുകച്ചാല്‍ കാഞ്ഞിരപ്പാറയില്‍ കാറപകടം: കൊല്ലം സ്വദേശി മരിച്ചു

മൂന്ന് പേര്‍ക്ക് പരിക്ക്



കറുകച്ചാല്‍: കാഞ്ഞിരപ്പാറയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കൊല്ലം കടപ്പുറം സ്വദേശി സുനില്‍ എന്നു വിളിക്കുന്ന സുധീര്‍ (50) ആണ് മരിച്ചത്.  ബുധനാഴ്ച രാത്രി 12.30 നായിരുന്നു അപകടം. കൊല്ലം സ്വദേശികളായ അനസ് .ജി, അനസ് .എസ്  കങ്ങഴ സ്വദേശിയായ സുരേഷ് കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Share this News Now:
  • Google+
Like(s): 61