Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

18 January, 2018 12:24:26 PM


വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവം: ജയക്ക് മാനസിക രോഗമുണ്ടെന്ന് ജിത്തുവിന്‍റെ അച്ഛന്‍



കൊല്ലം : കൊല്ലത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മ ജയമോളുടെ പങ്ക് കൂടുതല്‍ വ്യക്തമാകുന്നു. നെടുമ്പന കുരീപ്പള്ളി സെബദിയില്‍ ജോബ്.ജി.ജോണിന്‍റെ മകന്‍ ജിത്തു ജോബി (14)നെ കൊലപ്പെടുത്തിയത് അമ്മ ഒറ്റയ്ക്കാണെന്നാണ് പ്രാഥമിക നിഗമനം. ഇതിന് ബലമേകുന്ന മൊഴികള്‍ പോലീസിന് ലഭിച്ചു. ആരും കളിയാക്കുന്നത് ജയമോള്‍ക്ക് ഇഷ്ടമല്ലായിരുന്നുവെന്ന് കൊല്ലപ്പെട്ട ജിത്തുവിന്‍റെ അച്ഛന്‍ ജോബ് പറയുന്നു.


ആരെങ്കിലും കളിയാക്കിയാല്‍ ജയമോള്‍ അക്രമാസക്തയാകും. തന്നെ മകന്‍ കളിയാക്കിയെന്ന് ജയമോള്‍ പറഞ്ഞിരുന്നു. ദേഷ്യം വന്നപ്പോള്‍ മകനെ തീയിലേക്ക് വലിച്ചിട്ടുവെന്നാണ് ജയ തന്നോട് പറഞ്ഞതെന്ന് ജോബ് പറയുന്നത്. മകനും അമ്മയും തമ്മില്‍ എപ്പോഴും വഴക്കുണ്ടാക്കിയിരുന്നു എന്ന് ജോബ് പറയുന്നു. അതേസമയം മകനെ കൊന്നത് താന്‍ ഒറ്റക്കാണെന്ന ജയമോളുടെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. മകനെ ഷാളുപയോഗിച്ച്‌ കൊലപ്പെടുത്തിയതിന് ശേഷം തീയിലിട്ടുവെന്നാണ് ജയമോള്‍ പറയുന്നത്. എന്നാല്‍ 14 വയസുള്ള ഒരു കുട്ടിയെ ജയമോള്‍ക്ക് ഒറ്റയ്ക്ക് കൊലപ്പെടുത്താന്‍ സാധിക്കില്ല എന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തില്‍ മറ്റാളുകള്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് കരുതുന്നത്.


വീട്ടില്‍ നിന്ന് കുറയധികം ദൂരത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത്രയും ദൂരത്തേക്ക് ഇവര്‍ക്ക് ഒറ്റയ്ക്ക് മൃതദേഹം എത്തിക്കാന്‍ സാധിക്കില്ല എന്നാണ് പോലീസ് നിഗമനം. എന്നാല്‍ മറ്റാരും ഇക്കാര്യത്തില്‍ പങ്കാളികളല്ല എന്നാണ് ജയമോള്‍ പോലീസിനോട് ആവര്‍ത്തിക്കുന്നത്. ബുധനാഴ്ച വൈകിട്ടാണ് മുഖത്തലയിലെ വീടിനു സമീപത്തെ വാഴത്തോട്ടത്തില്‍ ജിത്തുവിന്റെ മൃതദേഹം കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജയമോളുടെ കൈയിലെ പൊള്ളിയ പാടുകള്‍ കണ്ട് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവരുന്നത്.



Share this News Now:
  • Google+
Like(s): 207