Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

18 January, 2018 12:12:12 PM


വിരാട് കോലി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍



ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയെ 2017-ലെ ക്രിക്കറ്റര്‍ ഓഫ് ദി ഇയറായും ഏകദിന ക്രിക്കറ്റിലെ മികച്ച താരമായും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തിരഞ്ഞെടുത്തു. ഓസ്ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്തിനാണ് ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച താരത്തിനുള്ള പുരസ്കാരം.


ടി-20 യിലെ മികച്ച പ്രകടനത്തിനുള്ള പുരസ്കാരം ഇന്ത്യയുടെ യുസ്വേന്ദ്ര ചഹലിന് ലഭിച്ചു. ബാംഗ്ലൂരില്‍ ഇംഗ്ലണ്ടിനെതിരെ 25ന് ആറു വിക്കറ്റ് പ്രകടനം നടത്തിയതാണ് ചഹലിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. പാകിസ്താന്‍റെ ഹസന്‍ അലിയാണ് 2017-ലെ എമര്‍ജിങ് ക്രിക്കറ്റര്‍. മികച്ച കൂട്ടുകെട്ട് താരമായി അഫ്ഗാനിസ്താന്റെ റാഷിദ് ഖാനെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.


ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി നയിക്കുന്ന 2017-ലെ ഐസിസി ഏകദിന ടീമില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. കോഹ്ലിയെ കൂടാതെ രോഹിത് ശര്‍മ്മയും പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുമാണ് ടീമിലുള്ളത്.ഐസിസിയുടെ ടെസ്റ്റ് ടീമിനേയും കോലി തന്നെയാണ് നയിക്കുന്നത്. ചേതശ്വര്‍ പുജാരയും രവിചന്ദ്ര അശ്വിനുമാണ് ടെസ്റ്റ് ടീമില്‍ ഇടംപിടിച്ച മറ്റു ഇന്ത്യന്‍ താരങ്ങള്‍.



Share this News Now:
  • Google+
Like(s): 242