18 January, 2018 10:38:03 AM


ലൈംഗിക പീഡനം തടയാന്‍ പ്രത്യേകതരം അടിവസ്ത്രവുമായി ഇന്ത്യന്‍ പെണ്‍കുട്ടി



ഫറൂഖാബാദ് : ലൈംഗിക പീഡനം തടയാന്‍ കഴിവുളള പ്രത്യേകതരം അടിവസ്ത്രം നിര്‍മ്മിച്ച് ഇന്ത്യന്‍ പെണ്‍കുട്ടി. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് സ്വദേശിനിയായ സിനു കുമാരിയാണ് വിചിത്രമായ ഒരു കണ്ടുപിടുത്തം നടത്തിയത്. ബലാത്സംഗം തടയാന്‍ വേണ്ടി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ അടിവസ്ത്രമാണ് സിനു സ്വന്തമായി വികസിപ്പിച്ചെടുത്തത്.



റേപ്പ് പ്രൂഫ് എന്നറിയപ്പെടുന്ന ഈ അടിവസ്ത്രത്തില്‍ ഒരു ലോക്ക്, ജിപിഎസ്, വിഡീയോ ക്യാമറ എന്നിവ ഘടിപ്പിച്ചിട്ടുണ്ട്. പാസ് വേര്‍ഡ് ഉപയോഗിക്കാതെ ഈ ലോക്ക് തുറക്കാന്‍ കഴിയില്ല. ഇതില്‍ ഘടിപ്പിച്ചിട്ടുള്ള ജിപിഎസ് പോലീസിനും കുടുംബാംഗങ്ങള്‍ക്കും പെണ്‍കുട്ടിയുള്ള സ്ഥലത്തേക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറും. വീഡിയോ ഫീച്ചര്‍   വഴി ആക്രമിയുടെ മുഖം ഡിവൈസില്‍ ഓട്ടോമാറ്റികായി റെക്കോര്‍ഡ് ചെയ്യപ്പെടും. ബുള്ളറ്റ് ഫ്രൂഫ് , കട്ട് ഫ്രൂഫ് മെറ്റീരിയല്‍ കൊണ്ടാണ് അടിവസ്ത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍  4300  രൂപയാണ് ഈ അടിവസ്ത്രത്തിന്‍റെ വില.



Share this News Now:
  • Google+
Like(s): 208